കോഴിക്കോട്: വടകര സിപിഎം ഏരിയാ കമ്മിറ്റിയില്‍ മത്സരം നടന്നു. നാലു നേതാക്കളാണ് മത്സരിച്ച് പരാജയപ്പെട്ടത്.
മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ്, ലോക്കല്‍ സെക്രട്ടറിമാരായ പി.പി.ദാമോദരന്‍, വത്സന് കുനിയില്‍, സിഐടിയു നേതാവ് വേണു കക്കട്ടില്‍ എന്നിവരാണ് മത്സരിച്ചത്.
മത്സരം ഉണ്ടാകുമെന്ന വിവരം ലഭിച്ച നേതൃത്വം ഇതു വിലക്കി. എന്നാല്‍ നാലു പേര് മത്സരത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. 167 അംഗങ്ങളുള്ള കമ്മിറ്റിയില്‍ തോറ്റ ഒരാള്‍ക്ക് 77 വോട്ട് വരെ കിട്ടിയെന്നാണ് വിവരം.
മുന്‍ സെക്രട്ടറി ടി.പി.ഗോപാലനെ വീണ്ടും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: