ഗാസ: യഹിയ ഇല്ലാത്ത ലോകമാണ് ഏറ്റവും മികച്ചതെന്ന കുറിപ്പുമായി ഇസ്രയേലി സൈനികന്. ഹമാസ് തലവന്‍ യഹിയ സിന്‍വറിന്റെ മൃതദേഹത്തോടൊപ്പം ഒറ്റയ്ക്ക് ചെലവിട്ടതിന്റെ അനുഭവം പങ്ക് വച്ചാണ് ഇറ്റാമര്‍ എയ്റ്റാം എന്ന ഇസ്രയേല്‍ സൈനികന് സോഷ്യല്‍മീഡിയയില്‍ എഴുതിയത്.
റാഫ നഗരം സിന്‍വറാണ് നശിപ്പിച്ചതെന്നും ഈ നഗരം കാണുമ്പോള്‍ വേദന തോന്നുന്നുവെന്നും എയ്റ്റാം കുറിച്ചു. ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്ന യഹിയയുണ്ടാക്കിയ വേദന ആഴത്തിലുള്ളതാണ്.
അയാളോടൊപ്പം കുറച്ച് നിമിഷം ഞാന്‍ തനിച്ചാണുണ്ടായിരുന്നത്. വൃത്തികെട്ട ഒരു ചെറിയ രൂപം തകര്‍ന്ന സോഫയില്‍ കിടക്കുന്നു. ദൈവത്തോടാണ് എനിക്ക് അപമാനം തോന്നിയത്. സ്വന്തം പ്രതിച്ഛായില്‍ ദൈവം സൃഷ്ടിച്ചതാണ് അയാളെയും. ദൈവത്തിന് അതെന്തൊരു അപമാനമാണ്. അയാളും ഒരിക്കല്‍ ഒരു കുട്ടിയായിരുന്നു. പക്ഷേ അയാള്‍ തിന്മ തിരഞ്ഞെടുത്തു. ഇപ്പോള്‍ ലോകം എത്ര മെച്ചപ്പെട്ടു. ഞങ്ങള്‍ക്ക് ആശയക്കുഴപ്പമേയില്ല. ഞങ്ങള്‍ പോരാട്ടം ഉപേക്ഷിക്കുകയുമില്ല. ഒരുമിച്ച് നമ്മള് വിജയിക്കും. സന്തോഷം നിറഞ്ഞ അവധി ദിനം ആശംസിക്കുന്നു.’ എയ്റ്റാം കുറിച്ചു.
നേരത്തെ യഹിയ മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളും ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് പങ്കുവെച്ചിരുന്നു. തകര്‍ന്ന ഒരു അപാര്‍ട്മെന്റിലെ പൊടി നിറഞ്ഞ അന്തരീക്ഷത്തില്‍ സോഫയില്‍ ഇരിക്കുന്ന യഹിയയാണ് വീഡിയോയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: