ഒരു വർഷത്തോളം ഇസ്രയേൽ റഡാറിൽ നിന്നും ഒളിച്ചു കഴിഞ്ഞ യഹ്യയെ കഴിഞ്ഞ ദിവസമാണ് ഇസ്രയേലി സൈന്യം കൊലപ്പെടുത്തിയത്. 2023 ഒക്ടോബർ ഏഴിന് ഇസ്രയേലിന് നേർക്ക് ഹമാസ് നടത്തിയ ആക്രമണത്തിന്റെ ബുദ്ധികേന്ദ്രം യഹ്യ സിൻവാറാണ് . 1200 ലധികം ഇസ്രയേലി പൗരന്മാരാണ് ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇപ്പോഴിതാ യഹ്യയുടെ മരണശേഷം ഗാസയിൽ നിന്ന് ബന്ദികളെ മോചിപ്പിക്കാൻ ഇസ്രായേൽ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് . ഉന്നതതല സുരക്ഷാ കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉദ്യോഗസ്ഥരുമായി ഇക്കാര്യം ചർച്ച ചെയ്തതായി ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു.
യഹ്യ സിൻവാറിന്റെ മൃതദേഹം ഇസ്രായേൽ ഇതുവരെ പലസ്തീന് കൈമാറിയിട്ടില്ല. ഇസ്രായേലിനെ സബന്ധിച്ചിടത്തോളം, ഈ മൃതദേഹം ബന്ദികളെ മോചിപ്പിക്കുന്നതിനുള്ള ഒരു മാർഗമായി മാറും. സിൻവാറിന്റെ മൃതദേഹത്തിന് പകരമായി ബന്ദികളെ മോചിപ്പിക്കണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.സംഭാഷണത്തിൽ സിൻവാറിന്റെ മൃതദേഹം ഇതിനായുള്ള മാർഗമാണെന്നാണ് ഉദ്യോഗസ്ഥൻ വിശേഷിപ്പിച്ചത്.നെതന്യാഹുവിന്റെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട് പ്രസ്താവനയൊന്നും നൽകിയിട്ടില്ലെങ്കിലും ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതുവരെ ഗാസയിൽ ഹമാസിനെതിരായ ആക്രമണം തുടരുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: