ഹമാസ് തലവനും , ഒക്ടോബർ 7 ന് നടന്ന ഇസ്രായേൽ ആക്രമണത്തിന്റെ സൂത്രധാരനുമായ യഹ്യ സിൻവാർ കൊല്ലപ്പെട്ടത് തലയ്ക്കേറ്റ വെടിയേറ്റാണെന്ന് വെളിപ്പെടുത്തൽ . ഇസ്രായേൽ ഫോറൻസിക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ചെൻ കുഗലിന്റേതാൺ വെളിപ്പെടുത്തൽ . ഒരു ചെറിയ മിസൈലിൽ നിന്നോ ടാങ്ക് ഷെല്ലിൽ നിന്നോ ഉള്ള ഒരു കഷ്ണം മൂലമാണ് തലയുടെ ഒരു ഭാഗം തകർന്നതെന്നും അതിനാൽ ധാരാളം രക്തസ്രാവമുണ്ടായെന്നും ഡോക്ടർ പറഞ്ഞു.
ഡോ. ചെൻ കുഗലിന്റെ മേൽനോട്ടത്തിലായിരുന്നു സിന്‍വറിന്റെ പോസ്റ്റ്മോർട്ടം . തലയ്ക്ക് വെടിയേറ്റതിന് മുമ്പ് സിൻവാറിന് മറ്റ് നിരവധി ഗുരുതരമായ പരിക്കുകൾ ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു . എന്നാൽ യഥാർത്ഥ മരണ കാരണം തലയ്ക്കേറ്റ ക്ഷതമാണ്. രക്തസ്രാവം തടയാൻ സിൻവാർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് ഡോക്ടർ പറയുന്നത്.
സിൻവാറിന്റെ മരണശേഷം 36 മണിക്കൂറിനുള്ളിൽ പോസ്റ്റ്മോർട്ടം നടത്തിയെന്നും അതിനുശേഷം മൃതദേഹം ഇസ്രായേൽ സൈന്യത്തിന് കൈമാറിയെന്നും ഡോ.കുഗൽ പറഞ്ഞു. സിൻവാറിന്റെ വലതുകൈയ്ക്ക് സാരമായി പരിക്കേറ്റതായും കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റതായും കുഗൽ പറയുന്നു. ഇതുമാത്രമല്ല സിന് വാറിന്റെ ശരീരത്തിലെ ഇടതുകൈയിലെ ഒരു വിരലും മുറിഞ്ഞിട്ടുണ്ട്. അതേസമയം സിൻവാറിനെ തിരിച്ചറിയാൻ ഇസ്രായേൽ സൈന്യം ഡിഎൻഎ പരിശോധന നടത്തിയിരുന്നു. ഇതിനായി ഇസ്രയേലി സൈനികർ ഇയാളുടെ ഇടതുകൈയിലെ വിരൽ മുറിച്ച് അയച്ചുവെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: