മഹാരാഷ്ട്ര:മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവമ്പര്‍ 20 ന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ഒറ്റഘട്ടതെരഞ്ഞെടുപ്പ് എന്ന നിലയിലായിരിക്കും ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. നവമ്പര്‍ 23ന് വോട്ടെണ്ണല്‍ നടക്കും.
മുഖ്യ ഇലക്ഷന് കമ്മീഷണര്‍ രാജീവ് കുമാര്‍ ആണ് ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.
288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭയില്‍ ഉള്ളത്. ഇപ്പോഴത്തെ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവമ്പര്‍ 26ന് അവസാനിക്കും. ഒക്ടോബര്‍ 29നകം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കണം. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി നവമ്പര്‍ 4 ആണ്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ യുദ്ധം
മഹാരാഷ്ട്രയില്‍ ഇപ്പോള്‍ ഭരിയ്ക്കുന്നത് ബിജെപി, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി, ഏകനാഥ് ഷിന്‍ഡേയുടെ ശിവസേനവിഭാഗം എന്നിവ ചേര്‍ന്നുള്ള മഹായുധി മുന്നണിയാണ് ഇപ്പോള്‍ മഹാരാഷ്ട്ര ഭരിയ്ക്കുന്നത്. പ്രധാനമായും മഹായുധിയെ എതിര്‍ക്കുന്നത് മഹാ വികാസ് അഘാഡിയാണ്. കോണ്‍ഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി എന്നിവര്‍ ചേര്‍ന്നുള്ള മുന്നണിയാണ് മഹാ വികാസ് അഘാഡി.
ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി നെടുകെ പിളര്‍ന്നതിന് ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. അതുപോലെ ശിവസേന ഏക് നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലും രണ്ടായി പിളര്‍ന്നതിന് ശേഷവും നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്. അതിനാല്‍ ഇക്കുറി മഹാരാഷ്ട്രയില്‍ ആവേശം കൂടുതലാണ്.
മഹായുധി അവസാനഘട്ട സീറ്റ് വിഭജനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 230 സീറ്റുകളില്‍ ധാരണയായിക്കഴിഞ്ഞതായി തിങ്കളാഴ്ച അറിയിപ്പുണ്ടായിരുന്നു. ബിജെപി ഇക്കുറി 140-150 സീറ്റുകളിലേക്കും ഷിന്‍ഡേ പക്ഷം ശിവസേന 80 സീറ്റുകളിലേക്കും ശരദ് പവാര്‍ എന്‍സിപി 55 സീറ്റുകളിലേക്കും മത്സരിച്ചേക്കുമെന്നാണ് അഭ്യൂഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: