കോട്ടയം: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരില്‍ രാജ്യത്തെ മികച്ച കായിക താരത്തിന് മൂന്നുലക്ഷം രൂപ ചെലവു വരുന്ന സ്വര്‍ണ്ണ എവര്‍റോളിംഗ് ട്രോഫി പ്രഖ്യാപിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. മകള്‍ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റില്‍ നിന്നാണ് ഇത് നല്‍കുന്നത്. പാലാ അല്‍ഫോന്‍സാ കോളേജിന്റെ പേരിലോ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പേരിലോ ട്രോഫി നല്‍കാമെന്നും അദ്ദേഹം കോളേജ് അധികൃതരെ അറിയിച്ചു .പാല അല്‍ഫോന്‍സാ കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി. രൂപതാ ബിഷപ്പും കോളേജ് രക്ഷാധികാരിയുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.
അരുവിത്തറ പള്ളിയിലും പാലാ മുരിക്കുംപുഴ ദേവീക്ഷേത്രത്തിലും സുരേഷ് ഗോപി ദര്‍ശനം നടത്തി. ബിജു പുളിക്കക്കണ്ടം ഉള്‍പ്പെടെയുള്ളവര്‍ സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: