ന്യൂദൽഹി: രാജ്യത്തെ പാവപ്പെട്ടവരുടെ പോഷകാഹാര സുരക്ഷ ലക്ഷ്യമിട്ടാണ് ക്ഷേമപദ്ധതികൾക്ക് കീഴിൽ ഫോർട്ടിഫൈഡ് അരി വിതരണം തുടരാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഫുഡ് റെഗുലേറ്റർ എഫ്എസ്എസ്എഐ നിർദ്ദേശിച്ച മാനദണ്ഡങ്ങൾക്കനുസൃതമായി മൈക്രോ ന്യൂട്രിയൻ്റുകളാൽ (ഇരുമ്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി 12) സമ്പുഷ്ടമാക്കിയ ഫോർട്ടിഫൈഡ് റൈസ് കേർണലുകൾ (എഫ്ആർകെ) സാധാരണ അരിയെക്കാലും മികച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. അവശ്യ പോഷകങ്ങൾ അടങ്ങിയ ഈ ഫോർട്ടിഫൈഡ് അരി സാധാരണക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പ്രധാനമന്ത്രി തന്റെ എക്‌സ് അക്കൗണ്ടിൽ പറഞ്ഞു.
ഇതിനു പുറമെ രാജസ്ഥാനിലെയും പഞ്ചാബിലെയും അതിർത്തി പ്രദേശങ്ങളിൽ 4,406 കോടി രൂപ മുതൽ മുടക്കിൽ 2,280 കിലോമീറ്റർ റോഡ് നിർമിക്കാനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. ഈ തീരുമാനം മേഖലയിലെ ഗതാഗത സൗകര്യങ്ങളും തൊഴിലവസരങ്ങളും വർധിപ്പിക്കുമെന്നും മോദി കുട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: