തൃക്കാക്കര: എം. മുകേഷ്, പി.വി അന്‍വര്‍, ഇ.പി ജയരാജന് വിഷയങ്ങള്‍ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നു. എംഎല്‍എ പി.വി അന്‍വര്‍
ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് തൃക്കാക്കരയിലെ ഭൂരിഭാഗം ബ്രാഞ്ച് സമ്മേളനങ്ങളിലും ചര്‍ച്ചയാകുന്നത്.
തൃക്കാക്കരയില്‍ സിപിഎമ്മില്‍ വന്‍ കൊഴിഞ്ഞുപോക്കാണ് ഉണ്ടാകുന്നത്. ഈസ്റ്റ്, വെസ്റ്റ്, സെന്‍ട്രല്‍ ലോക്കല്‍ കമ്മറ്റികളുടെ കീഴിലുള്ള ബ്രാഞ്ച് സമ്മേളനങ്ങളില്‍ ആകെ മെമ്പര്‍മാരുടെ നാലില്‍ ഒന്നുമാത്രമാണ് പങ്കെടുത്തത്. നിഷ്പക്ഷമായി
നില്ക്കുന്ന മുന്‍കാല പാര്‍ട്ടി അംഗങ്ങള്‍ പാര്‍ട്ടയില്‍ നിന്നും അകന്നുപോകുന്നത് നേതൃത്വം അറിഞ്ഞമട്ടില്ല.
പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിക്കുന്നവരെ തന്ത്രപൂര്‍വ്വം സംഘടനയില്‍ നിന്നും ഒഴിവാക്കുന്നതായും ആരോപണമുണ്ട്. തെരഞ്ഞെടുപ്പുകളില്‍
സിപിഎം ശക്തികേന്ദ്രങ്ങളില്‍ വന്‍തോതില്‍ വോട്ട് ചോര്‍ച്ച ബ്രാഞ്ച് സമ്മേളനങ്ങളില്‍ ചര്‍ച്ചയായെങ്കിലും ലോക്കല്കമ്മറ്റിയ്ക്ക് മിണ്ടാട്ടമില്ല.
തൃക്കാക്കര നഗരസഭയില്‍ കഴിഞ്ഞ മൂന്ന് വര്ഷമായിഎല്ഡിഎഫിന് പിന്തുണ നല്‍കുകയും, കഴിഞ്ഞ വൈസ്.ചെയര്മാന് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുകയും ചെയ്ത സ്വതന്ത്ര കൗണ്‍സിലര്‍ പി.സി മനൂപിനെ ബിജെപിക്കാരനായി സമൂഹമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ച സിപിഎം ലോക്കല്‍ കമ്മറ്റി അംഗം സി.എ നിഷാദിനെിരെ നടപടി സ്വീകരിക്കണമെന്ന് ബ്രാഞ്ചുകളില്‍ ആവശ്യമുയര്‍ന്നു.
ഹരിത കര്‍മ്മ സേനാംഗങ്ങള്‍ നേരിടുന്ന പ്രശനം പരിഹരിക്കാന്‍ നേതൃത്വം ഇടപെടുന്നില്ലെന്നും തൃക്കാക്കര ഈസ്റ്റ് – വെസ്റ്റ് ലോക്കല്‍ കമ്മറ്റികളുടെ കീഴിലെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ വ്യാപക പരാതി ഉയര്‍ന്നു.എന്നാല്‍ ബ്രാഞ്ച് സമ്മേളനങ്ങളില്‍ പങ്കെടുത്ത ജില്ലാ- ഏരിയ കമ്മറ്റി അംഗങ്ങള്‍ ആരോപണനകള്ക്ക് മറുപടി നല്‍കുന്നില്ല.
തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി സ്ഥാനത്തിനായി നാലുപേരാണ് ചരടുവലിക്കുന്നത്.
അതേസമയം സിപിഎം കൂത്താട്ടുകുളം ഏരിയാ കമ്മറ്റിയില്‍ വിഭാഗീയത കടുത്തതോടെ ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവെയ്ക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തളിക്കുന്ന്,
ചെള്ളയ്ക്കപ്പടി ബ്രാഞ്ച് സമ്മേളനങ്ങളാണ് നിര്‍ത്തിവച്ചത്.
തളിക്കുന്നില്‍ നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി കെ.എം.സുജാതക്കെതിരേ വ്യാപാര വ്യവസായ സമിതി ജില്ലാ പ്രസിഡന്റും കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലറുമായ റോബിന് ജോണ്‍ വന്നിലം മത്സരരംഗത്ത് വന്നതോടെയാണ് ബ്രാഞ്ച് സമ്മേളനം നിര്‍ത്തിവെച്ചത്. ഏതാനും നാളുകളായി കൂത്താട്ടുകുളത്തെ പാര്‍ട്ടിയുടെ കീഴിലുള്ള വ്യാപാരി വ്യവസായ സമിതിയും പാര്‍ട്ടിയും തമ്മില്‍ നിലനിന്ന ഉള്‍പ്പോരിനെ തുടര്‍ന്ന് സ്ഥാനമാറ്റങ്ങളും വെട്ടിനിരത്തലുകളും നടന്നിരുന്നു. തുടര്‍ന്ന് സമിതിയുടെ നേതൃസ്ഥാനങ്ങളില്‍ നിന്ന് പലരെയും മാറ്റിയിരുന്നു. പാര്‍ട്ടിയുടെയും വ്യാപാരി വ്യവസായ സമിതിയുടെ നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തിന് വേണ്ടി വാങ്ങിയ സ്ഥലത്തേക്കുള്ള വഴിയെ സംബന്ധിച്ചുള്ള തര്‍ക്കങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
കഴിഞ്ഞ ദിവസം ചെള്ളക്കപ്പടി ബ്രാഞ്ച് സമ്മേളനവും ശക്തമായ വിഭാഗീയതയേതുടര്ന്ന് നിര്‍ത്തിവെച്ചു. നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി അനീഷിനെതിരേ പി.പി പ്രകാശ് മല്‍സരിച്ചതോടെയാണ് ചെള്ളക്കപ്പടി ബ്രാഞ്ച് സമ്മേളനം നിര്‍ത്തി വെച്ചത്. കഴിഞ്ഞയാഴ്ച കുത്താട്ടുകുളം ടൗണ്‍ നോര്‍ത്ത് പാലകുന്നേല്ത്താഴം ബ്രാഞ്ച് സമ്മേളനവും വിഭാഗിയ തര്‍ക്കങ്ങളെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്നു. നേതൃത്വവുമായി അഭിപ്രായ ഭിന്നതകളാണ് മത്സരം ഉണ്ടാകുന്നത്. സാധാരണഗതിയില്‍ ബ്രാഞ്ച് സെക്രട്ടറിയായി ഒരാള്‍ നിര്‍ദ്ദേശിക്കുകയും മറ്റൊരാള്‍ പിന്താങ്ങും. എതിരല്ലാതെ തിരഞ്ഞെടുക്കാറാണ് പതിവ് ഇതിന്് വിപരീതമായാണ് കൂത്താട്ടുകുളത്തെ സമ്മേളനങ്ങളില്‍ കടുത്ത എതിര്‍പ്പ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: