തിരുവനന്തപുരം: ഹരിയാനയിൽ തുടർച്ചയായ മൂന്നാം തവണയും ബിജെപി സർക്കാർ അധികാരമേറുന്നത് സംസ്ഥാനത്ത് ജനങ്ങൾ നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങൾക്ക് നൽകിയ അംഗീകാരം കൂടിയാണെന്ന് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ.
പത്ത് വർഷക്കാലത്തെ ബിജെപി ഭരണം ഹരിയാനയിൽ സുരക്ഷിതമായ ജനജീവിതവും ഏവർക്കും അവസരങ്ങളും ഏവരുടേയും വികസനം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീക്ഷണവും യാഥാർത്ഥ്യമാക്കി.
തങ്ങൾക്കെതിരെ മത്സരിച്ച കോൺഗ്രസാകട്ടെ പതിവു പോലെ അതിന്റെ നുണകളും ഭിന്നിപ്പിക്കലുകളും ഭൂമി കൈയേറ്റങ്ങളുമായി തെരഞ്ഞെടുപ്പിലും അഴിമതി രാഷ്ട്രീയം പയറ്റി. എന്നാൽ ഇരു പാർട്ടികളുടേയും വ്യത്യാസമുൾക്കൊണ്ട ഹരിയാനയിലെ വോട്ടർമാർ മോദി ഭരണത്തിന്റെ വികസനത്തുടർച്ചയുടെ നേട്ടം കൊയ്യുന്നതിനായി വീണ്ടും ഹരിയാനയിൽ ബിജെപിയെ അധികാരത്തിലേറ്റിയെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.
ഹരിയാനയിൽ അഭൂതപൂർവമായ പിന്തുണയോടെ മൂന്നാം വട്ടം ഭരണത്തിലേറിയ ബിജെപി ജമ്മു കശ്മീരിലെ ഏറ്റവും വലിയ ദേശീയ പാർട്ടിയുമായെന്ന് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ വംശാധിപത്യ കോൺഗ്രസിന്റെ അടുത്ത വാർത്താ സമ്മേളനം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറ്റം പറയാൻ വേണ്ടിയാകുമെന്നും രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: