ന്യൂദല്‍ഹി: ജമ്മുകശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഇഞ്ചോടിഞ്ഞ് പോരാട്ടം. ആദ്യഫല സൂചനകളില്‍ കോണ്‍ഗ്രസ്എന്‍സി സഖ്യം മുന്നിട്ടു നിന്നെങ്കിലും ഇപ്പോള്‍ ഒപ്പത്തിനൊപ്പമാണ്. ആകെ 90 സീറ്റിൽ 51 ഇടത്ത് കോൺഗ്രസും നാഷണൽ കോൺഫറൻസും ചേർന്നുള്ള ഇൻഡി സഖ്യം മുന്നേറുകയാണ്. ബിജെപി ഒറ്റയ്‌ക്ക് 24 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. 11 സീറ്റിൽ സ്വതന്ത്രരും മൂന്ന് സീറ്റിൽ പിഡിപിയും മുന്നിട്ടുനില്‍ക്കുന്നു.
46 സീറ്റാണ് ജമ്മു കശ്മീരിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ഇതിലേക്ക് എത്താൻ ഇൻഡി സഖ്യത്തിനാകുമോ എന്നതാണു നിര്‍ണായകമായ ചോദ്യം. മാന്ത്രികസംഖ്യയിലേക്കെത്താൻ കഴിഞ്ഞില്ലെങ്കിൽ പിഡിപിയും സ്വതന്ത്രരും കിങ് മേക്കർമാരാകുമെന്നുറപ്പാണ്. അതിനിടെ സ്വതന്ത്രരുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആര്‍ക്കും സ്വാഗതമെന്ന് ഫറൂക്ക് അബ്ദുള്ള പറഞ്ഞു.
ആരുമായും അകല്‍ച്ചയില്ലെന്നും പൂര്‍ണ ഫലം വന്നാല്‍ ഉടന്‍ ചര്‍ച്ചകള്‍ തുടങ്ങുമെന്നുമായിരുന്നു ഒമര്‍ അബ്ദുള്ളയുടെ പ്രതികരണം. ഫലം വരട്ടെയെന്ന് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. അതേസമയം മെഹബൂബയുടെ മകള്‍ ഇല്‍ത്തിജ പിന്നിലാണ്. നിലവില്‍ രണ്ട് മണ്ഡലങ്ങളിലും ഒമര്‍ അബ്ദുള്ള മുന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: