കൊച്ചി: ഗുരുവായൂര്‍ ദേവസ്വം നാല് സ്വര്‍ണ നിക്ഷേപ പദ്ധതികളിലായി നിക്ഷേപിച്ചിട്ടുള്ളത് 869.20 കിലോഗ്രാം സ്വര്‍ണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ദേവസ്വത്തിന് 7.03 കോടി രൂപ ഇതിന് പലിശയായും ലഭിച്ചിരുന്നു. ഇതിന് മുമ്പുള്ള വര്‍ഷങ്ങളില്‍ 6.53 കോടി രൂപ വീതമാണ് പലിശയായി ലഭിച്ചത്.
എസ്.ബി.ഐ.യുടെ ബുള്ള്യന്‍ ബ്രാഞ്ചിലാണ് ദേവസ്വത്തിന്റെ സ്വര്‍ണനിക്ഷേപമുള്ളത്. 2019 മാര്‍ച്ച്, ജൂണ്‍ മാസങ്ങളിലും 2020 ജനുവരി 26-നും 2023 നവംബര്‍ 21-നുമാണ് നിക്ഷേപങ്ങള്‍ നടത്തിയത്. നിത്യോപഗയോഗത്തിനുള്പ്പെടെ നിലവില്‍ 141.63 കിലോഗ്രാം സ്വര്‍ണമാണ് ദേവസ്വത്തിന്റെ പക്കലുള്ളത്. ഇതിന് പുറമെ കല്ലടക്കമുള്ള 73.93 കിലോഗ്രാം സ്വര്‍ണവും സൂക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: