തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പ് ഡെവലപ്പ്മെന്റ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ ജോസഫ് ജോണിന് എതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് വകുപ്പ് ഡയറക്ടര്‍ക്ക് പരാതി.
ജോസഫ് ജോണ്‍ കോട്ടയം ജില്ലയിലെ പള്ളം ബ്ലോക്കില്‍ പട്ടികജാതി വികസന ഓഫീസറായി ജോലി ചെയ്തിരുന്ന കാലത്ത് പട്ടികജാതി വിഭാഗത്തിലെ അതിദുര്‍ബല വിഭാഗത്തില്‍പ്പെടുന്ന ചക്ലിയ, അരുദ്ധതിയാര്‍ എന്നീ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ഭൂമി അനുവദിക്കുന്ന ഭൂരഹിത പുനരധിവാസ പദ്ധതിയില്‍ അഴിമതി നടത്തിയത് എന്നാണ് പരാതി.
ഭൂമി അനുവദിച്ചതായി സര്‍ക്കാര്‍ രേഖ ഉണ്ടാക്കി ഇടനിലക്കാരേ ദുര്‍ബല വിഭാഗത്തിലെ ഗുണഭോക്താക്കളെ കബളിപ്പെന്നും പരാതിയില്‍ പറയുന്നൂ. ദുര്‍ബല വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താക്കള്‍ വീട് പണിയുന്നതിന് ഭൂമി ലഭിക്കുന്നതിന് പള്ളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ എത്തിയപ്പോഴാണ് സര്‍ക്കാര്‍ രേഖ പ്രകാരം തങ്ങളുടെ പേരില്‍ ഭൂമി ഉള്ളതായി അറിയുന്നത്. വസ്തു ഇടപാടിന്റെ മറവില്‍ വന്‍ തുക ജോസഫും സംഘവും തട്ടിയെടുത്തതായും അത് ഉപയോഗിച്ച് എറണാകുളം നഗരത്തോട് ചേര്‍ന്ന് വസ്തുവകളും കെട്ടിടങ്ങളും സമ്പാദിച്ചതായും സി.പി. വിജയന് നല്കിയ പരാതിയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: