മുംബൈ: നാടന്‍ പശു രാജ്യമാതാ-ഗോമാതാ (സംസ്ഥാനത്തിന്റെ മാതാവ്- Mother of the State) ആണെന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്രയിലെ ബിജെപി-ഷിന്‍ഡെ-അജിത് പവാര്‍ സര്‍ക്കാര്‍. വേദകാലം മുതലുള്ള വസ്തുതകള്‍ കണക്കിലെടുത്താണ് നാടന്‍ പശുക്കള്‍ക്ക് ഈ വിശുദ്ധപദവി നല്‍കിയത്.
നാടന്‍ പശുക്കളുടെ പാലിന്റെ മേന്മ ഇതില്‍ ഒരു ഘടകമാണ്. അത് മനുഷ്യന് പോഷകം നല്കുന്ന ഒന്നാണ്. ആയുര്‍വേദ ചികിത്സകള്‍ക്ക് നാടന്‍ പാല് ഉപയോഗിക്കുന്നു. അതുപോലെ വിശുദ്ധമായ പഞ്ചഗവ്യം ഉണ്ടാക്കാനും നാടന്‍ പാല് സുപ്രധാനഘടകമാണ്.
ജൈവകൃഷിക്കായി നാടന്‍പശുവിന്റെ ചാണകം ഒരു പ്രധാനഘടകമാണ്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ കാര്‍ഷിക, ക്ഷീരവികസന, മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പുകള്‍ ഒന്നിച്ചാണ് ഈ പ്രഖായപനം നടത്തിയത്. ഇന്ത്യന്‍ സമൂഹത്തിലെ പശുവിന്റെ ചരിത്ര, ശാസ്ത്രീയ, ആത്മീയ സവിശേഷതകളും ഉയര്‍ത്തിപ്പിടിക്കുന്നു. നൂറ്റാണ്ടുകളായി ഇന്ത്യയുടെ സാംസ്കാരിക ഭൂമികയില്‍ പശു വഹിച്ചിട്ടുള്ള അവിഭാജ്യ പങ്കിനെക്കുറിച്ചും ഈ രൂപരേഖ ഉയര്‍ത്തിക്കാട്ടുന്നു. ,
പ്രതികരിക്കാൻ ഇവിടെ എഴുതുക: