ആലുവ : കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ കൈകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികള്‍ വേണ്ട രീതിയില്‍ എത്തുന്നില്ലെന്ന് കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്. കാലടിയില്‍ പ്രധാനമന്ത്രിയുടെ പ്രതിമാസ പ്രഭാഷണ പരിപാടി ആയ മാന്‍ കീ ബാത്തില്‍ പങ്കെടുത്ത ശേഷം നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ജനകീയ മുന്നേറ്റം നടത്തണം. അതിലേയ്ക്കായി ബിജെപി പ്രവര്‍ത്തകര്‍ മുന്നിട്ട് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ബൂത്ത് പ്രസിഡന്റ് എന്‍.ബി. ബിനൂപിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ബൂത്ത് സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എസ്.ഷൈജു, ജില്ലാ ജനറല്‍ സെക്രട്ടറി വി.കെ.ഭസിത്കുമാര്‍ , ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. രമാദേവി തോട്ടുങ്കല്‍, മണ്ഡലം പ്രസിഡന്റ് എ. സെന്തില്‍ കുമാര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എം.എന്‍. ഗോപി, മണ്ഡലം ജനറല്‍ സെകട്ടറിമാരായ പ്രദീപ് പെരുംപടന്ന, കെ.ആര്.റെജി, ബൂത്ത് ജനറല്‍ ജനറല്‍ സെക്രട്ടറി സജീഷ് അശോകപുരം, പി.റ്റി. മോഹന്‍ദാസ്, ജ്യോതിഷ് അശേക നേതാക്കളായ കെ.എസ്. ബാലകൃഷ്ണന്, പി.സി. റെജി, സനീഷ് കളപ്പുരയ്ക്കല്‍, സോമശേഖരന്‍, പി.സി. ബാലചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു. ബിജെപി മെമ്പര്‍ഷിപ്പ് കാമ്പയിന്റെ ഭാഗമായി ആലുവ നിയമസഭ മണ്ഡലത്തിലെ 127-ാം ബൂത്തില്‍ ഗൃഹ സമ്പര്‍ക്കത്തിന് കേന്ദ്രമന്ത്രി നേതൃത്വം നല്കി. നിരവധിപേര്‍ മന്ത്രിയില്‍ നിന്നും ബിജെപി അംഗത്വം സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: