ന്യൂദല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ എന്ന വിശേഷണം ലുലു ഗ്രൂപ്പിന് സ്വന്തമാണ്. ലഖ്നൗവിലെ ലുലു മാള്‍ ആണ് ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍. 45.9 ഏക്കര്‍ അതായത് 18.6 ഹെക്ടര്‍ സ്ഥലത്ത് 19 ലക്ഷം ചതുരശ്ര അടിയിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്.
സുശാന്ത് ഗോള്‍ഫ് സിറ്റിയിലാണ് ഈ ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. 2022 ലാണ് ലഖ്നൗ ലുലു മാള്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ രാജ്യത്തെ ഏറ്റവും വലിയ മാള്‍ എന്ന വിശേഷണം അധികം വൈകാതെ ലഖ്നൗവിലെ ലുലു മാളിന് നഷ്ടമാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
2027 ഓടെ ദല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ എയ്റോസിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ സ്ഥാപിക്കും എന്നാണ് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. വിമാനത്താവളത്തിനടുത്തുള്ള ഒരു നഗരം സൃഷ്ടിക്കുന്നതിനുള്ള വിശാലമായ പദ്ധതിയായ എയറോട്രോപോളിസിന്റെ ഭാഗമായാണ് പുതിയ വമ്പന്‍ മാള്‍ വരുന്നത് എന്നാണ് വിവരം.ഇവിടെ 2027ല്‍ വരുന്ന മാളിന്റെ വിസ്തീര്ണ്ണിര്ണ്ണം 28 ലക്ഷം ചതുരശ്ര അടി ആയിരിക്കും. ഇതോടെ ലഖ്നൗവിലെ ലുലു മാളിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ എന്ന റെക്കോഡ് തകരും.
എയറോട്രോപോളിസ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എട്ട് മടങ്ങ് വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2029 ഓടെ, നിലവില്‍ 15 ലക്ഷം ചതുരശ്ര അടി പാട്ടത്തിനെടുക്കാവുന്ന സ്ഥലം വാഗ്ദാനം ചെയ്യുന്ന എയ്റോസിറ്റി, 100 ലക്ഷം ചതുരശ്ര അടി അധികമായി കൂട്ടിച്ചേര്‍ക്കും. 65 ലക്ഷം ചതുരശ്ര അടി വിപുലീകരിക്കുന്നതോടെ ഇവിടം 180 ലക്ഷം ചതുരശ്ര അടി പാട്ടത്തിനെടുക്കാവുന്ന സ്ഥലമുള്ള ഒരു കേന്ദ്രമാക്കി മാറ്റും.
ഈ വിശാലമായ പ്രദേശത്ത് പൊതു ഇടങ്ങള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്, ഫുഡ് കോര്‍ട്ടുകള്‍, ഓഫീസുകള്‍, മെഗാ മാള്‍ എന്നിവ ഉള്‍പ്പെടും. രാജ്യത്തെ ആദ്യത്തെ എയറോട്രോപോളിസ് 2027 ഓടെ 28 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു മാളും ഒരുക്കും. ഇത് ഇന്ത്യയിലെ ഏറ്റവും വലിയ മാളായി മാറും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: