ഭുവനേശ്വര്‍: ഒഡീഷയില്‍ സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലി കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ ഒന്‍പത് പേര് അറസ്റ്റില്‍. സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുന്നതായി ഇന്നലെ സര്‍ക്കാര്‍ അറിയിച്ചു. പ്രദേശത്ത് ക്രമസമാധാനം പരിപാലിക്കാനും പ്രകോപനപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനുമാണ് നടപടിയെടുത്തതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ധാംനഗര്‍ പ്രദേശത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചു.
ഒരു സമുദായത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടുവെന്നാരോപിച്ച് യുവാവിനെതിരെ കഴിഞ്ഞ ദിവസം ഒരു സംഘം ആളുകള്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെ പോലീസിന് നേരെ കല്ലേറുണ്ടായി. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: