കോട്ടയം: വട്ടമൂട് പാലത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം അഴുകിയ നിലയിലാണ് .
ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടത്. ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം.
സ്ഥലത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
കോട്ടയം ഈസ്റ്റ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ അന്വേഷണം നടത്തിയാലേ മൃതദേഹം തിരിച്ചറിയാനും മരണം കാരണം വ്യക്തമാകുകയും ചെയ്യുകയുളളൂവെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: