ഷിരൂര്‍: ഷിരൂരിൽ അർജുൻ അടക്കം മൂന്നു പേർക്കായുള്ള തിരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്ന് കാർവാർ എംഎൽഎ. മണ്ണിടിച്ചിൽ മേഖലയിൽ നടക്കുന്ന ഡ്രഡ്ജിംഗ് ഉപയോഗിച്ചുള്ള തിരച്ചിൽ ഉടൻ അവസാനിപ്പിക്കില്ലെന്നാണ് കാർവാർ എംഎൽഎ സതീശ് സെയ്ൽ പറഞ്ഞത്. ഡ്രഡ്ജിംഗ് എത്ര ദിവസം വേണമെങ്കിലും തുടരാനാണ് തീരുമാനമെന്നും അറിയിച്ചു.
നാളെ റിട്ടയർ മേജർ ജനറൽ ഇന്ദ്രബാൽ ഷിരൂരിൽ എത്തും. നേരത്തെ അദ്ദേഹം സ്പോട്ട് ചെയ്ത സ്ഥലങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ സഹായങ്ങൾക്കായാണ് വരുന്നതെന്നും എംഎൽഎ വ്യക്തമാക്കി. ഈശ്വർ മാൽപെയ്ക്കെതിരെ വിമർശനമുന്നയിച്ച എംഎൽഎ, മാൽപെ നിരന്തരം ജില്ലാ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണെന്നും എംഎൽഎ പറഞ്ഞു.
ഞായറാഴ്ച വൈകിട്ടോടെയാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപേ മടങ്ങിയത്. കാർവാർ എസ് പി നാരായണ മോശമായി സംസാരിച്ചെന്നും ഡ്രഡ്ജർ കമ്പനിയുടെ ഭാഗത്ത് നിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നും അടക്കം ആരോപണം ഉന്നയിച്ചാണ് ഈശ്വർ മാൽപെ തിരൂരിലെ ദൗത്യം അവസാനിപ്പിച്ചതായി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: