മലപ്പുറം : മലപ്പുറത്ത് ഏഴ് പേര്‍ക്ക് നിപ രോഗലക്ഷണങ്ങളുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 267 പേരുണ്ട്. ഇതില്‍ 37 സാമ്പിളുകള്‍ നെഗറ്റീവാണ്.
മറ്റുളളവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാള്‍ക്കില്ലെന്ന് ഉറപ്പിക്കാന്‍ ജാഗ്രത പാലിക്കുകയാണെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിശോധനയും ജാഗ്രതയും കര്‍ശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കും.
ദുബായില്‍ നിന്നെത്തിയ യുവാവിന് ഒപ്പം യാത്ര ചെയ്ത വിമാനത്തിലെ മുന്നിലും പിന്നിലുമായി മൂന്ന് വരികളിലുള്ള 43 പേരെയും മനസിലാക്കിയിട്ടുണ്ട്. ഇവരെ കണ്ടെത്തും.
നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആറ് പേര് വിദേശത്തുള്ളവരാണ്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള എടവണ്ണ ഒതായി സ്വദേശിയായ യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇയാളുടെ റൂട്ട് മാപ്പ് വൈകാതെ പുറത്തുവിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: