ന്യൂയോര്‍ക്ക്: അടുത്ത ആഴ്ച ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. മിഷിഗണിലെ പ്രചാരണത്തിനിടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഫ്ളോറിഡയിലുണ്ടായ രണ്ടാമത്തെ വധശ്രമത്തിന് ശേഷം ട്രംപ് പങ്കെടുത്ത ആദ്യ പരിപാടിയായിരുന്നു ഇത്.
പ്രചാരണത്തിനിടെ, നരേന്ദ്രമോദിയെ ‘ഫന്റാസ്റ്റിക് മാന്‍’ എന്ന് വിശേഷിപ്പിച്ച ട്രംപ് ഭാരതത്തിന്റെ ഇറക്കുമതി നയത്തെ വിമര്‍ശിച്ചു. കനത്ത ഇറക്കുമതിത്തീരുവ ഈടാക്കുന്ന ഭാരതം വ്യാപാര ബന്ധങ്ങള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ആരോപണം.
മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഈ മാസം 21നാണ് അമേരിക്കയിലെത്തുന്നത്. അന്നുതന്നെ വില്മിങ്ടണില് ചേരുന്ന ക്വാഡ് ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുക്കും. ഐക്യരാഷ്ട്ര പൊതുസഭയെയും സംബോധന ചെയ്യും. 22ന് ന്യൂയോര്‍ക്കിലെ ഭാതീയരുടെ കൂട്ടായ്മയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: