ന്യൂദല്‍ഹി: ഭാരതത്തില്‍ പുതിയ അധ്യായം തീര്‍ത്തിരിക്കുകയാണ് മോദി സര്‍ക്കാര്‍. ‘ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ്’ എന്ന മോദി സര്‍ക്കാരിന്റെ തീരുമാനത്തിന് പ്രതിപക്ഷനേതാക്കളുടെ അംഗീകാരം. കോണ്‍ഗ്രസ് മാത്രമാണ് ഈ തീരുമാനത്തെ എതിര്‍ത്തത്. ഇത് അപ്രായോഗികമാണെന്നായിരുന്നു കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതികരിച്ചത്. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നേതൃത്വത്തില്‍ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളിലും ചര്‍ച്ചകള്‍ നടത്തുമ്പോള്‍ യുവാക്കളില്‍ നിന്നും വിവിധ രാഷ്ട്രീയ നേതാക്കളില്‍ നിന്നും വന്‍തോതില്‍ അനുകൂല പ്രതികരണം ഉണ്ടായി. ഇതോടെയാണ് ഇത് നടപ്പാക്കിയാല്‍ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയരുമെന്നതിനാലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്.
തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യാമുന്നണി നേതാക്കള്‍
അതേ സമയം ഇന്ത്യാ മുന്നണിയിലെ മറ്റ് രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഈ തീരുമാനത്തെ വരവേറ്റു. എന്‍സിപി നേതാവ് ശരത് പവാര്‍, ജമ്മു കശ്മീരിലെ പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി, ഉത്തര്‍പ്രദേശിലെ സമാജ് വാദി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ മോദി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു. ബീഹാറിലെ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍, തെലുങ്കാനയിലെ മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായി കെസിആര്‍, ആന്ധ്ര മുന്‍മുഖ്യമന്ത്രി ജഗ് മോഹന്‍ റെഡ്ഡി എന്നിവരും ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
2029 മുതലാണ് ‘ഒരു രാജ്യം ഒരൊറ്റ തെരഞ്ഞെടുപ്പ്’ ഭാരതത്തില്‍ നടപ്പാക്കാന്‍ പോകുന്നത്. 2029ല്‍ ലോക് സഭാ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പുകളും ഒന്നിച്ച് നടക്കും. ഇതോടെ ഭാരതത്തില്‍ പുതിയൊരു അധ്യായം ആരംഭിക്കുകയാണ്.
തെരഞ്ഞെടുപ്പ് ചെലവ് കുറയും
1951ലെ ആദ്യ ദേശീയ തെരഞ്ഞെടുപ്പിന് 11 കോടി മാത്രമാണ് ചെലവ് വന്നിരുന്നതെങ്കില്‍, 2019ലെ പൊതുതെരഞ്ഞെടുപ്പിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്നുമുള്ള ചെലവ് 60,000 കോടി രൂപയാണ്. ലോക് സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ കഴിഞ്ഞാല്‍ ഈ ചെലവ് ഗണ്യമായ തോതില്‍ കുറയ്ക്കാന്‍ സാധിക്കും.
1967 വരെ ഇന്ത്യയിലെ ലോക് സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണ് നടന്നിരുന്നത്. പിന്നീട് ആ രീതി മാറി. 1983ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താന്‍ നിര്‍ദേശിച്ചിരുന്നു. ആ തീരുമാനം ഇപ്പോള്‍ മൂന്നാം മോദി സര്‍ക്കാര്‍ നടപ്പാക്കുകയാണ്.
പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തില്‍ ഈ ബില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിക്കും. മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാലേ ബില്‍ നിയമമാകൂ. ദക്ഷിണാഫ്രിക്ക, സ്വീഡന്, യുകെ എന്നീ രാജ്യങ്ങളില്‍ എല്ലാ തെരഞ്ഞെടുപ്പുകളും ഒറ്റത്തവണ നടത്തുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ആ പട്ടികയിലേക്ക് ഇന്ത്യയും 2029ല്‍ ചുവടുവെയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: