ആധുനിക കാലഘട്ടത്തില്‍ ഇദംപ്രഥമമെന്നു വിശേഷിപ്പിക്കാവുന്ന മഹാ സര്‍പ്പയജ്ഞത്തിനു പാലക്കാട്ട് വേദിയൊരുങ്ങുന്നു. പാലക്കാടിന്റെ പ്രകൃതിരമണീയ മടിത്തട്ടായ ധോണിയില്‍ ഈ മാസം 22,23(ഞായര്‍, തിങ്കള്‍) തീയതികളിലായാണ് സര്‍പ്പയജ്ഞം നടക്കുന്നത്.
മഹാമാരികളാലും പ്രകൃതിക്ഷോഭങ്ങളാലും വിദ്വേഷത്താലും ലോകമെങ്ങും ജനങ്ങള്‍ ദുരിതമനുഭവിക്കുന്ന ഈ കാലഘട്ടത്തില്‍ അവയ്ക്കെല്ലാം പരിഹാരമെന്ന നിലയിലാണ് ‘സൈന്ധവ പ്രതിഷ്ഠാനം’ ചാരിറ്റബിള്‍ സംഘടനയുടെ നേതൃത്വത്തില്‍ മഹാ സര്‍പ്പ യജ്ഞം നടത്തുന്നത്. ഒട്ടേറെ ഗുരുശ്രേഷ്ഠരുമായി കൂടിയാലോചിച്ചാണ് സര്‍പ്പയജ്ഞം നടത്താനും അഷ്ടനാഗ ക്ഷേത്രം നിര്‍മ്മിക്കാനും തീരുമാനമായത്.
സര്‍പ്പങ്ങളും നാഗങ്ങളും സര്‍പ്പക്കാവുകളും പ്രകൃതിയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതി സംരക്ഷണത്തില്‍ സര്‍പ്പങ്ങളുടേയും സര്‍പ്പക്കാവുകളുടേയും പരിപാലനത്തിന് പ്രസക്തി വളരെയേറെയാണ്.
പ്രപഞ്ച സൃഷ്ടിയുടെ മൂലസ്ഥാനമായ ഭാരതം പൗരാണികകാലം മുതല്‍ പ്രകൃതി സംരക്ഷണത്തിനും അതിനുതകുന്ന ജീവിതരീതിക്കും വലിയ പ്രാധ്യാന്യമാണ് നല്കി പോന്നിരുന്നത്.
പുരാണങ്ങളിലും ഇതിഹാസങ്ങളിലും വായിച്ചറഞ്ഞും ആചാര്യന്മാരില് നിന്നും ഗുരുപരമ്പരകളിലൂടെയും പകര്‍ന്നു പോന്നതുമാണ് ഈ ജീവിതക്രമം. സിന്ധു നദീതടത്തില്‍ പി
റവി കൊണ്ട സൈന്ധവര്‍ സനാതന ധര്‍മ്മികളായി ജീവിച്ചു പോന്നത് കാടിനേയും പച്ചപ്പിനെയും സംരക്ഷിച്ചും അവിടെയുള്ള ഉരഗ, മൃഗ ജീവിവര്‍ഗ്ഗങ്ങളെ നശിപ്പിക്കാതെയും ഭൂമിയുടെ സംതുലനാവസ്ഥ നിലനിര്‍ത്തുന്ന രീതിയില്‍ ആയിരുന്നു. ഈ ആവാസ വ്യവസ്ഥയുടെ പരിപാലനത്തിന് പ്രകൃതിയെ ദേവതയായി പൂജിച്ചും ആരാധിച്ചുമാണ് പൂര്‍വ്വികര്‍ പോന്നിരുന്നത്്. ഇതിനായി ശാക്തേയ പൂജകളും നാഗ, സര്‍പ്പ ആരാധനകളും നടത്തിപ്പോന്നിരുന്നു. കാവുകള്‍ ശുദ്ധമായി നിലനിര്‍ത്തുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങളുണ്ടായിരുന്നു. വര്‍ഷത്തിലൊരിക്കല്‍ മാത്രമായിരുന്നു പൂജ പതിവ്. സര്‍പ്പപ്രീ
തിക്കും ദോഷനിവാരണത്തിനുമായി സര്‍പ്പാരാധനയും സര്‍പ്പയജ്ഞങ്ങളും അക്കാലം നടത്തിപ്പോന്നിരുന്നു.
ലോക ന•ക്കായി ത്രേതായുഗത്തില്‍ ഭഗവാന് മഹാവിഷ്ണുവിന്റെ അവതാരമായി പിറന്ന പരശുരാമന് ഇരുപത്തിയൊന്ന് ആവര്‍ത്തി ക്ഷത്രിയരെ നിഗ്രഹിക്കുകയും പാപമോക്ഷത്തിനായി കേരളത്തെ കടലില്‍ നിന്ന് ഉയര്‍ത്തിയെടുക്കുകയും ഇവിടെ ജനവാസ യോഗ്യമാക്കാന്‍ സര്‍പ്പപ്രീതി വരുത്തുകയും ചെയ്തു എന്നാണ്. പൂര്‍വ്വികര്‍ കാവുകള്‍ ഉണ്ടാക്കി സര്‍പ്പരാധന നടത്തി പ്രകൃതിയുടെ അനുഗ്രഹം ലഭ്യമായ ശേഷമാണ് കേരളം ജനവാസയോഗ്യമായതെന്നു പുരാണങ്ങള്‍ പറയുന്നു.
സഹസ്രാബ്ദങ്ങള്‍ക്ക് ശേഷവും സനാതന ധര്‍മ്മികളായവര്‍ നാഗ ക്ഷേത്രങ്ങള്‍, സര്‍പ്പക്കാവുകള്‍, വിഷക്കാടുകള്‍ എന്നിവ വിശേഷവിധിയായി സംരക്ഷിച്ചു പോന്നിരുന്നു. എന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കാവുകള്‍ തകര്‍ത്ത് അവിടെ ദേവതക്ക് ക്ഷേത്രം പണിയുന്ന അവസ്ഥ സംജാതമായതോടെ നാട്ടിലെങ്ങും കുടിവെള്ളം കിട്ടാക്കനിയാവുന്ന അവസ്ഥയാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ന് കാണുന്ന സര്‍പ്പക്കാവുകളെല്ലാം പൈതൃക സമ്പത്തായി നമുക്ക് ലഭിച്ചതാണെന്ന കാര്യം നമ്മള് മറന്നു. പക്ഷേ, അക്കാര്യം കണക്കിലെടുത്താണ് പൂര്‍വ്വികര്‍ പറഞ്ഞത:് ‘കാവ് തീണ്ടരുതേ, കുളം വറ്റും’ എന്ന.് കാവുകള്‍ കോട്ടകള്‍ പോലെ നിന്ന കാലത്ത് നാട്ടില്‍ ജലക്ഷാമം ഇല്ലായിരുന്നു എന്ന യാഥാര്‍ത്ഥ്യം കണക്കിലെടുത്താലേ നമ്മള് നശിപ്പിച്ച സര്‍പ്പക്കാടുകളുടെ പ്രസക്തി എത്ര വലുതാണെന്ന് മനസ്സിലാകൂ.
വരും തലമുറകള്‍ക്ക് വേണ്ടിയാണ് പൂര്‍വ്വികര്‍ സര്‍പ്പക്കാവുകള്‍ സംരക്ഷിച്ചിരുന്നത്. അവ നല്കുന്ന ശുദ്ധമായ വായുവിന്റെ ഗണ്യമായ അളവ് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കുമെന്നും ഭൂമിയുടെ ജല സംരക്ഷണ അറകളായി ഉയര്‍ന്ന തലയെടുപ്പോടെ നില്ക്കുന്ന സര്‍പ്പക്കാവുകളിലെ മരങ്ങള്‍ മേഘവിസ്ഫോടനങ്ങള്‍ മൂലം ഭൂമിയില്‍ പതിക്കുന്ന അഴവറ്റ മഴവെള്ളത്തെ ഏഴ് തലങ്ങളായി ഭൂമിയിലേക്ക് ഇറക്കുമെന്നും പൗരാണികര്‍ മനസ്സിലാക്കിയിരുന്നു.
ഭൂമിയില്‍ സുരക്ഷിതമായി ജലം സംഭരിക്കാവുന്ന അവസ്ഥ സൃഷ്ടിക്കാന്‍ കാവുകള്‍ക്കേ കഴിയൂ. ആധുനിക കാലത്ത് പണത്തിന് വേണ്ടി മാത്രം ചലിക്കുന്ന മനുഷ്യര്‍ ഉണ്ടാകുമെന്ന് കരുതിത്തന്നെയാണ് കാവുകള്‍ സൃഷ്ടിച്ചതെന്ന് കരുതണം. ഇക്കാര്യങ്ങളെല്ലാം പുതുതലമുറയെ ബോധ്യപ്പെടുത്തുക എന്നതും പ്രകൃതി സംരക്ഷണത്തിന്റേയും പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിത രീതിയുടെയും ആവശ്യകത ജനങ്ങളെ ഓര്‍മിപ്പിക്കുന്നതിനും വിദ്വേഷം വെടിഞ്ഞ് ശാന്തിയും സമാധാനവും നിറഞ്ഞ ഭാവി ജീവിതം നയിക്കുന്നതിനും മഹാസര്‍പ്പ യജ്ഞം നിമിത്തമായി മാറുമെന്ന് കരുതാം.
വെള്ളവും മണ്ണും മരവും മലകളും സംരക്ഷിക്കപ്പെട്ടാല്‍ മാത്രമേ മനുഷ്യരാശിക്ക് നിലനില്‍പ്പുള്ളൂ എന്ന സന്ദേശം എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്. മഹാസര്‍പ്പ യജ്ഞത്തില്‍ ഇതു സംബന്ധിച്ച ബോധവല്ക്കരണങ്ങളും ഉണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മൊബൈല്‍-98991 00945
പ്രതികരിക്കാൻ ഇവിടെ എഴുതുക: