ന്യൂദല്‍ഹി: ഒരു സിഖുകാരന് തന്റെ തലപ്പാവും ഖടയും (സിഖുകാരുടെ പരമ്പരാഗത വള) ധരിച്ച് ഗുരുദ്വാര സന്ദർശിക്കാൻ ഇന്ത്യയില്‍ കഴിയുമോ എന്ന് സംശയംപ്രകടിപ്പിച്ചുകൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വിദേശത്തുള്ള ഖലിസ്ഥാന്‍ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍. സിഖ് സ് ഫോര്‍ ജസ്റ്റിസ് (എസ് എഫ് ജെ) എന്ന ഖലിസ്ഥാന്‍ സംഘടനയുടെ നേതാവാണ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍.
അപകടകാരിയായ ഖലിസ്ഥാന്‍ നേതാവായ ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ കാനഡയിലും യുഎസിലും ബന്ധങ്ങളുണ്ട്. ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്ന ഇക്കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിനും ആം ആദ്മി പാര്‍ട്ടിക്കും ഖലിസ്ഥാന്‍ സംഘടന പണം നല്‍കിയതായും ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ പ്രസ്താവിച്ചത് വലിയ വിവാദമായിരുന്നു. അതുപോലെ ഖലിസ്ഥാന്‍ നേതാവായ അപകടകാരിയായ, പഞ്ചാബില്‍ അക്രമം അഴിച്ചുവിട്ട അമൃതപാല്‍ സിങ്ങിനെ പരസ്യമായി ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ഖലിസ്ഥാന്‍ വാദികളെ പിന്തുണച്ച് മോദി സര്‍ക്കാരിനെതിരെ കലാപമുണ്ടാക്കാമെന്ന ധാരണയിലാണ് രാഹുല്‍ എന്ന് വേണം കരുതാന്‍. അത്തരം ഒരു ധാരണയുള്ളയാള്ക്ക് മാത്രമേ സിഖുകാരുടെ വികാരം വ്രണപ്പെടുത്താവുന്ന വ്യാജ പ്രസ്താവന നടത്താന്‍ സാധിക്കൂ. എന്തായാലും രാഹുല്‍ ഇന്ത്യയെ വെട്ടിമുറിക്കാന്‍ ഒരുമ്പെടുന്ന, ഇന്ത്യയില്‍ അരാജകത്വം അഴിച്ചുവിടാന്‍ വെമ്പുന്ന വലിയ ഒരു ലോബിയുടെ പ്രതിനിധിയാണെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹത്തിന്റെ ഇത്തവണത്തെ യുഎസ് സന്ദര്‍ശനം തെളിയിക്കുന്നു.
ഒരു സിഖുകാരനെയും ഗുരുദ്വാര സന്ദർശിക്കുന്നതില്‍ നിന്നോ തലപ്പാവ് ധരിക്കുന്നതില്‍ നിന്നോ ഇന്ത്യയിലെ തടഞ്ഞിട്ടില്ലെന്നിരിക്കെ ഇത്തരമൊരു പ്രസ്താവന രാഹുല്‍ ഗാന്ധി നടത്തിയത് ഇന്ത്യയെയും സിഖ് സമൂഹത്തെയും അപമാനിക്കലാണെന്നാണ് ഇന്ത്യയില്‍ സിഖുകാര്‍ ഒന്നടങ്കം പ്രതികരിക്കുന്നത്. അമേരിക്കയിൽ രാഹുല്‍ സിഖുകാരെക്കുറിച്ച് നടത്തിയ ഈ വിവാദ പരാമർശത്തിനെതിരെ പരാതിയുമായി സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.
ബുധനാഴ്ച രാഹുല്‍ ഗാന്ധിയുടെ സിഖുകാരെ അപമാനിക്കുന്ന പ്രസ്താവനയ്ക്കെതിരെ സിഖുകാര്‍ സോണിയാഗാന്ധിയുടെ വീടിന് മുന്നില്‍ സമരം നടത്തി. പൊലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ ലംഘിച്ച് പ്രതിഷേധിച്ച സിഖുകാരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: