ന്യൂദല്‍ഹി: തീവ്ര ഇസ്ലാമിക നിലപാടുള്ള ഇല്‍ഹാന്‍ ഒമറുമായുള്ള രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്ച വിവാദമായി. മൂന്ന് ദിവസത്തെ പര്യടനത്തിനായി യുഎസില്‍ എത്തിയ രാഹുല്‍ ഗാന്ധിയാണ് ബുധനാഴ്ച ഡെമോക്രാറ്റിക് പാര്‍ടിയുടെ യുഎസ് കോണ്‍ഗ്രസ് അംഗം കൂിയാണ് ഇല്‍ഹാന്‍ ഒമര്‍.
നേരത്തെ പാകിസ്ഥാന് അധിനിവേശ കശ്മീരില്‍ വരെ സന്ദര്‍ശനം നടത്തിയവരാണ് ഇല്‍ഹാന്‍ ഒമര്‍. പ്രധാനമന്ത്രി മോദി അമേരിക്ക സന്ദര്‍ശനത്തിനിടെ യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തപ്പോള്‍ ആ ചടങ്ങ് ബഹിഷ്കരിച്ച വ്യക്തിയാണ് ഇല്‍ഹാന്‍ ഒമര്‍. അതായത് ഇന്ത്യയ്ക്കെതിരെ വ്യക്തമായ നിലപാട് എടുക്കുന്ന യുഎസിലെ നേതാവ്. അവരെ രാഹുല്‍ ഗാന്ധി കണ്ടു എന്നതിനര്‍ത്ഥം ഭാവിയില്‍ ഇന്ത്യയെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നവരുമായി കൈകോര്‍ത്ത് ഇന്ത്യയില്‍ അസ്വസ്ഥത സൃഷ്ടിക്കുന്ന അജണ്ടയുടെ ഭാഗമായാണ് രാഹുല്‍ ഗാന്ധിയുടെ ഈ കൂടിക്കാഴ്ച എന്ന് വ്യക്തമാണ്.
സൊമാലിയയിൽ നിന്ന് കുടിയേറിയ ഒമർ, നിരന്തരം ജൂതവിരുദ്ധ പരാമർശങ്ങൾ നടത്തുന്നതിനാൽ യു എസ് കോൺഗ്രസ് വിദേശകാര്യ സമിതിയിൽ നിന്ന് പുറത്താക്കപ്പെട്ടയാളാണ്. മിന്നസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം.
ഇല്‍ഹാന്‍ ഒമറിന്റെ മകളെ ഇസ്രയേല്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ അമേരിക്കയിലെ ഒരു കോളെജില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. രാഹുല്‍ ഗാന്ധി ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ള വന്‍ ശൃംഖലയുടെ ഭാഗമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ മോദി ഭരണത്തെ അട്ടിമറിക്കുക എന്നതാണ് ജോര്‍ജ്ജ് സോറോസ് ഉള്‍പ്പെടെയുള്ളവരുടെ ലക്ഷ്യം. മോദിയ്ക്കെതിരായ പുതിയ അജണ്ടകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനം എന്ന് കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: