മുംബൈ: ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഹിന്ദുക്കള്‍ക്കിടയില്‍ ഗണേശചതുര്‍ത്ഥി ആഘോഷത്തിന് നിയന്ത്രണമായിരുന്നുവെന്ന് മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേ. മഹാവികാസ് അഘാഡി ഭരിയ്ക്കുമ്പോള്‍ ജന്മാഷ്ടമിയ്ക്കും ഗണേശചതുര്ത്ഥിക്കും വലിയ നിയന്ത്രണങ്ങളായിരുന്നുവെന്നും ഹിന്ദുക്കള്‍ക്ക് അന്ന് സ്വതന്ത്രമായി ഉത്സവം ആഘോഷിക്കാന്‍ കഴിഞ്ഞില്ലെന്നും ഏക് നാഥ് ഷിന്‍ഡേ പറഞ്ഞു.
“മുസ്ലിം ന്യൂനപക്ഷ പ്രീണനമായിരുന്നതിനാലാണിതെന്നും ഏക്നാഥ് ഷിന്‍ഡേ കുറ്റപ്പെടുത്തി. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ മഹായുധി സര്‍ക്കാരിന്റെ കാലത്ത് യാതൊരു നിയന്ത്രണവുമില്ലാതെ ജന്മാഷ്ടമിയും ഗണേശചതുര്‍ത്ഥിയും ഹിന്ദുക്കള്‍ക്ക് ആഘോഷിക്കാന്‍ കഴിഞ്ഞു. ” – ഏക്നാഥ് ഷിന്‍ഡെ പറഞ്ഞു.
ഈ ഗണേശ ചതുര്‍ത്ഥിക്ക് മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേ വീട്ടിലേക്ക് ഗണേശ വിഗ്രഹം വീട്ടിലേക്ക് കൊണ്ടുവന്ന് 10 ദിവസത്തെ ആഘോഷമാണ് നടത്തിയത്. മറ്റ് മന്ത്രിമാരും ഇതുപോലെ തന്നെ ആഘോഷം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: