നിയമനം അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍), റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ജൂനിയര്‍ കെമിസ്റ്റ്, ഡ്രാഫ്റ്റ്സ്മാന്‍/ഓവര്‍സിയര്‍ ഗ്രേഡ് 2 (സിവില്‍), മേസണ്‍, സ്വീപ്പര്‍, അസിസ്്റ്റന്റ് ഫിനാന്‍സ് മാനേജര്‍, ടീച്ചര്‍ മുതലായ തസ്തികകളില്‍
- കാറ്റഗറി നമ്പര്‍ 276/2024 മുതല്‍ 313/2024 വരെ തസ്തികകളിലേക്കാണ് അപേക്ഷ
- റിക്രൂട്ട്മെന്റ് വിജ്ഞാപനം ഓഗസ്റ്റ് 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/- നോട്ടിഫിക്കേഷന്‍ ലിങ്കിലും
- ഒക്ടോബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒക്ടോബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
കാറ്റഗറി നമ്പര്‍ 276/2024 മുതല്‍ 313/2024 വരെ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്.
ജനറല്‍ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം): കേരളത്തിലെ സര്‍വ്വകലാശാലകള്‍- അസിസ്റ്റന്റ് എന്‍ജിനീയര്‍ (മെക്കാനിക്കല്‍), ഒഴിവ് 1, ശമ്പള നിരക്ക് 55200-115,300 രൂപ. യോഗ്യത: മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം/തത്തുല്യം. പ്രാ
യപരിധി 21-40 വയസ്.
കേരള വനം വന്യജീവി വകുപ്പില്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ഒഴിവ് 2, ശമ്പളം 55200-115,300 രൂപ. യോഗ്യത: സയന്‍സ്/എന്‍ജിനീയറിങ് ബിരുദം. പ്രായപരിധി 19-31 വയസ്. നിര്‍ദ്ദിഷ്ട ശാരീരിക യോഗ്യതകളുണ്ടാകണം.
മൈനിംഗ് ആന്റ് ജിയോളജി വകുപ്പില്‍ ജൂനിയര്‍ കെമിസ്റ്റ്. ഒഴിവുകള്‍ 2, ശമ്പളം 51400-1,10,300 രൂപ. യോഗ്യത: ഫസ്റ്റ്/സെക്കന്റ് ക്ലാസ് എംഎസ്സി ബിരുദം, പ്രായപരിധി 18-41 വയസ്.
മെഡിക്കല്‍ വിദ്യാഭ്യാസം- സയന്റിഫിക് അസിസ്റ്റന്റ്- പാതോളജി, ഒഴിവ് 1, ശമ്പളം 50200-1,05,300 രൂപ. യോഗ്യത: കെമിസ്ട്രി/സുവോളജിയില്‍ ഫസ്റ്റ്/സെക്കന്റ് ക്ലാസ് എംഎസ്സി ബിരുദം. പ്രായം 18-37 വയസ്.
ഹാര്‍ബര്‍ എന്‍ജിനീയറിങ്- ഡ്രാഫ്റ്റ്സ്മാന്‍/ഓവര്‍സിയര്‍ ഗ്രേഡ് 2 (സിവില്‍), ഒഴിവുകള്‍ 5, ശമ്പളം 31100-66800 രൂപ. യോഗ്യത: എസ്എസ്എല്‍സി/തത്തുല്യം, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ അല്ലെങ്കില്‍ സര്‍വ്വേയര്‍ ട്രേഡിലുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/തത്തുല്യം. പ്രായപരിധി 18-36 വയസ്.
മ്യൂസിയം മൃഗശാല വകുപ്പ്- മേസണ്‍, ഒഴിവ് 1, ശമ്പള നിരക്ക് 23700-52600 രൂപ. യോഗ്യത: മലയാളത്തിലോ തമിഴിലോ കന്നഡയിലോ വായിക്കാനും എഴുതാനുമുള്ള കഴിവ്, ഒരംഗീകൃത കോണ്‍ട്രാക്ടറുടെ കീഴില്‍ മേസണറി ജോലിയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. പ്രായപരിധി 18-36 വയസ്.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന് ലിമിറ്റഡ്-1. റീജിയണല്‍ ഓഫീസര്‍, ജനറല്‍ വിഭാഗം- ഒഴിവ് 1, ശമ്പളം 22800-48000 രൂപ. യോഗ്യത: ബിസിനസ് മാനേജ്മെന്റ്/അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദം/തത്തുല്യം, കയര്‍ വ്യവസായ/സഹകരണ സൊസൈറ്റിയില്‍ മാനേജരായി 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായം 18-40 വയസ്. (ഇതിന് പുറമെ സൊസൈറ്റി വിഭാഗത്തിലും ഒരൊഴിവുണ്ട്. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍).
2. അസിസ്റ്റന്റ് ഫിനാന്‍സ് മാനേജര്‍ (ജനറല്‍), ഒഴിവ് 1, ശമ്പളം 21100-45800 രൂപ. യോഗ്യത: ബികോമും സിഎ/ഐസിഡബ്ല്യുഎ ഇന്ററും അല്ലെങ്കില്‍ എംകോം ബിരുദവും 3 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായം 18-40 വയസ്. (സൊസൈറ്റി വിഭാഗത്തിലും പ്രതീക്ഷിത ഒഴിവുണ്ട്. യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍).
സ്റ്റേറ്റ് ഫാമിംഗ് കോര്പ്പറേഷന് ഓഫ് കേരള ലിമിറ്റഡ്- സ്വീപ്പര്‍ (ഫുള്‍ടൈം), ഒഴിവുകള്‍ 3, ശമ്പളം 16500-35700 രൂപ. യോഗ്യത: ഇംഗ്ലീഷ്/മലയാളം/തമിഴ്/കന്നഡ സാക്ഷരത. പ്രായം 18-36 വയസ്.
ജില്ലാതലം: വിദ്യാഭ്യാസ വകുപ്പില്‍ (മലപ്പുറം)
ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്), തസ്തികമാറ്റം വഴിയുള്ള നിയമനം, ഒഴിവുകള്‍ 4, ശമ്പളം 41300-87000 രൂപ. യോഗ്യത: അറബി ഭാഷയിലുള്ള ബിരുദവും ബിഎഡും/തത്തുല്യം.
എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി), ഒഴിവുകള്‍: പത്തനംതിട്ട 2, മലപ്പുറം 4, പാലക്കാട് 5, ശമ്പളം 35600-75400 രൂപ. (യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍).
വിവിധ വകുപ്പുകള്‍- സര്‍ജന്റ് (നേരിട്ടുള്ളതും തസ്തികമാറ്റം വഴിയുള്ളതുമായ നിയമനം), ഒഴിവുകള്‍- കോട്ടയം 2, തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് (പ്രതീക്ഷിത ഒഴിവുകള്‍), ശമ്പളം 31100-66800 രൂപ. (യോഗ്യതാ മാനദണ്ഡങ്ങള്‍ വിജ്ഞാപനത്തില്‍).
സ്പെഷ്യല്‍ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് എന്‍ജിനീയര്‍ (എസ്ടി), ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-3 (എസ്ടി), ഓവര്‍സിയര്‍ ഗ്രേഡ്-3 (സിവില്‍) (എസ്ടി).
എന്‍സിഎ റിക്രൂട്ട്മെന്റ്: അസിസ്റ്റന്റ് പ്രൊഫസര്‍- ന്യൂറോളജി (എസ്സിസിസി), ഫിസിയോളജി (എസ്ടി), ന്യൂറോസര്‍ജറി (ഒബിസി), സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്ററോളജി (എല്‍സി)/ആംഗ്ലോ ഇന്ത്യന്‍/ഒബിസി), ജനിറ്റോയൂറിനറി സര്‍ജറി (യൂറോളജി) (ഹിന്ദു നാടാര്‍), ബയോകെമിസ്ട്രി (എസ്ടി), മേറ്റ് (മെന്‍സ്) (എസ്സി), അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (എസ്സിസിസി/എസ്സി/മുസ്ലിം), അസിസ്റ്റന്റ് ഗ്രേഡ്-2 (ഒബിസി); ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (എസ്സി/എസ്ടി), പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു) (എസ്സി)/അറബിക് (എസ്സി), ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്സ് (വിമുക്തഭടന്മാര്ക്ക് മാത്രം) (എസ്ടി/എസ്സിസിസി). സ്ഥാപനം, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന് നടപടികള്‍, ശമ്പളം സംവരണം മുതലായ വിവരങ്ങള്‍ ഓഗസ്റ്റ് 30 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ഒക്ടോബര്‍ 3 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: