കൊച്ചി: എം എല്‍ എയും നടനുമായ മുകേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്ന ആവശ്യമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്ക്കെതിരെ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി. ജഡ്ജിമാര്‍ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയേക്കാമെന്ന പ്രചാരണം കോടതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന സംശയം ജനങ്ങളില്‍ സൃഷ്ടിക്കുമെന്നാണ് പരാതി. അഭിഭാഷകനായ കുളത്തൂര്‍ ജയ്സിംഗാണ് പരാതി നല്‍കിയത്
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന ജഡ്ജിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് കുറ്റകരമാണ്. അനില്‍ അക്കരയ്ക്കെതിരെ കര്‍ശന നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തി അനാവശ്യ ആരോപണമുന്നയിക്കുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശം വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
മുകേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേള്‍ക്കുന്നതില്‍ നിന്ന് ജഡ് ജി ഹണി വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അനില്‍ അക്കര ഇ മെയില്‍ അയച്ചിരുന്നു. ജഡ്ജിക്ക് സി പി എം തൃശൂര്‍ ജില്ലാ സെക്രട്ടറിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ആരോപണം. ജഡ്ജി മുന്‍പ് പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ സിപിഎമ്മിനായി മത്സരിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: