പനാജി: ഗോവയിൽ താമസിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള ക്രിസ്ത്യൻ മുതിർന്ന പൗരന് പൗരത്വ ഭേദഗതി നിയമം (സിഎഎ) വഴി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇന്ത്യൻ പൗരത്വ സർട്ടിഫിക്കറ്റ് നൽകി. നിലവിൽ സൗത്ത് ഗോവയിലെ കൻസൗലിമിൽ താമസിക്കുന്ന ജോസഫ് ഫ്രാൻസിസ് എ. പെരേരയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ക്രിസ്ത്യനിക്ക് സിഎഎ പ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കുന്നത്.
അതേ സമയം സിഎഎ കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ജോസഫ് നന്ദി പറഞ്ഞു. സിഎഎ ബാധകമാക്കി, ഒരു മാസത്തിനുള്ളിൽ അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കൊണ്ടുവന്ന സിഎഎയോട് വളരെ നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യ ഇന്ത്യൻ പൗരത്വമുള്ളതിനാൽ ജോസഫ് പെരേര മാത്രമാണ് പൗരത്വത്തിന് അപേക്ഷിച്ചത്.
താൻ 1960 ൽ പാകിസ്ഥാനിലേക്ക് പോയി, അവിടെയാണ് വിദ്യാഭ്യാസം നടത്തിയത്. 37 വർഷം ബഹ്റൈനിൽ ജോലി ചെയ്യാൻ തനിക്ക് അവസരം ലഭിച്ചു. 2013-ൽ വിരമിച്ച ശേഷം തിരിച്ച് ഗോവയിൽ എത്തി. അന്നുമുതൽ താൻ കുടുംബത്തോടൊപ്പമാണ് താമസിക്കുന്നത്. പാക്കിസ്ഥാനിൽ ധാരാളം ഗോവക്കാരുണ്ട്, പക്ഷേ താൻ അവിടെ സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, വിവാഹം കഴിഞ്ഞപ്പോൾ മുതൽ പൗരത്വം ലഭിക്കാൻ തങ്ങൾ ശ്രമിച്ചിരുന്നുവെങ്കിലും ഒന്നും തങ്ങളെ സഹായിച്ചില്ലെന്ന് ഭാര്യ മാർത്ത പെരേര പറഞ്ഞു. എന്നാൽ ഈ വർഷം ജൂണിൽ ഞങ്ങൾ സിഎഎ അപേക്ഷിക്കുകയായിരുന്നെന്ന് അവർ പറഞ്ഞു. സിഎഎ പ്രകാരം 2014 ഡിസംബർ 31-ന് മുമ്പ് ഇന്ത്യയിൽ പ്രവേശിച്ച അയൽരാജ്യങ്ങളിൽ നിന്നുള്ള (ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ) ഹിന്ദുക്കൾ, സിഖ്, ജൈന, ക്രിസ്ത്യൻ, പാഴ്സി, ബുദ്ധമതക്കാർ എന്നിവർക്ക് സ്ഥിരീകരണത്തിന് ശേഷം പൗരത്വത്തിന് അപേക്ഷിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: