ലക്നൗ : ഭാരതീയർ ഒറ്റക്കെട്ടായി നിൽക്കണമെന്ന് ആഹ്വാനം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ഭിന്നിച്ചു നിന്നാൽ നശിപ്പിക്കപ്പെടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി . നമ്മൾ ഐക്യത്തോടെ നിൽക്കുമ്പോൾ മാത്രമേ രാജ്യം ശാക്തീകരിക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗ്രയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘ രാജ്യത്തിന് മുകളിൽ യാതൊന്നും ഉണ്ടാകില്ല, നമ്മൾ ഐക്യപ്പെടുമ്പോൾ മാത്രമേ രാജ്യം ശാക്തീകരിക്കപ്പെടുകയുള്ളൂ. ബംഗ്ലാദേശിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുന്നുണ്ട്. ആ തെറ്റുകൾ ഇവിടെ ആവർത്തിക്കരുത്. ആഗോള വിഷയങ്ങളിൽ പ്രതിപക്ഷം പെട്ടെന്ന് ശബ്ദമുയർത്തുമ്പോൾ, ഹിന്ദുക്കൾക്കെതിരായ പീഡനങ്ങളെക്കുറിച്ചും ബംഗ്ലാദേശിലെ ക്ഷേത്രങ്ങൾ തകർക്കുന്നതിനെക്കുറിച്ചും അവർ വ്യക്തമായ മൗനം പാലിക്കുന്നു. അവർ പലസ്തീനെ കാണുന്നു, പക്ഷേ അവരുടെ വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയം കാരണം അവർ ബംഗ്ലാദേശിലേക്ക് , അവിടുത്തെ ഹിന്ദുക്കളെ നോക്കുന്ന പോലുമില്ല . ‘ അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: