ആലപ്പുഴ: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയ കേസുമായി ബന്ധപ്പെട്ട് സിപിഎം പുറത്താക്കിയ ആള്‍ക്കൊപ്പം വേദി പങ്കിട്ട് മന്ത്രി സജി ചെറിയാന്. പാര്‍ട്ടി പുറത്താക്കിയ എ ഷാനവാസിനൊപ്പം ആണ് മന്ത്രി വേദി പങ്കിട്ടത്. ശനിയാഴ്ച ആലപ്പുഴ കാളാത്ത് നടന്ന സിപിഎമ്മിന്റെ സ്നേഹവീട് എന്ന പരിപാടിയുടെ താക്കോല്‍ദാന ചടങ്ങില്‍ ആയിരുന്നു മന്ത്രിക്കൊപ്പം ഷാനവാസും ഉണ്ടായിരുന്നത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി പി ചിത്തരഞ്ജന് എംഎല്‍എയും വേദിയിലുണ്ടായിരുന്നു. കാളാത്ത് വാര്‍ഡ് കൗണ്‍സിലര്‍ ആണ് ഷാനവാസ്. പുറത്താക്കിയ ആളെ പാര്‍ട്ടി പരിപാടിയുടെ വേദിയില്‍ ഇരുത്തിയത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
സിപിഎം നോര്‍ത്ത് ഏരിയ കമ്മിറ്റി അംഗവും നഗരസഭാ സ്ഥിരം സമിതി അധ്യക്ഷനുമായിരുന്ന ഷാനവാസിനെ ലഹരി കടത്ത് കേസില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്നാണ് കഴിഞ്ഞവര്‍ഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: