ലക്നൗ : ആറ് ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവതിയും , കാമുകനും അറസ്റ്റിൽ . ഉത്തർപ്രദേശിലെ വാരണാസി വിമാനത്താവളത്തിൽ നിന്നാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ദിവസമാണ് 6 ദിവസം പ്രായമുള്ള കുട്ടിയുമായി ഇവർ വിമാനത്താവളത്തിലെത്തിയത് . എന്നാൽ വിമാനത്താവളത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ യുവതി വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. കുട്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുകയായിരുന്നു ഉദ്ദേശ്യമെന്നും ഇവർ വ്യക്തമാക്കി.
വ്യാഴാഴ്ച വൈകുന്നേരമാണ് നിധി സിങ്ങും കാമുകൻ അശോക് പട്ടേലും ആറ് ദിവസം പ്രായമുള്ള കുട്ടിയുമായി ആകാശ എയർലൈൻസിൽ ബെംഗളൂരുവിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയത്. എന്നാൽ ആധാർ, ജനനസർട്ടിഫിക്കറ്റ് രേഖകളിൽ കൃത്രിമത്വം കണ്ടെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ നിരീക്ഷിക്കുകയും , ചോദ്യം ചെയ്യുകയുമായിരുന്നു. 5 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ, മുഗൾസരായിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് 50,000 രൂപയ്ക്ക് കുട്ടിയെ വാങ്ങിയെന്നും തന്റെ സഹോദരിയ്ക്ക് നൽകാൻ കൊണ്ടുപോകുകയായിരുന്നെന്നും യുവതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: