ന്യൂദൽഹി: പ്രമുഖ പ്രീമിയം കാർ നിർമ്മാതാക്കളായ കിയ ഇന്ത്യ 7 പുതിയ ഡീലർഷിപ്പുകൾ കൂട്ടി ചേർത്ത് കേരളത്തിലെ സാന്നിധ്യം ശക്തമാക്കുന്നു. പുതിയ ഡീലർമാർ വരുന്നതോടെ കമ്പനിക്ക് സംസ്ഥാനത്ത് 30 ടച്ച് പോയന്റുകളാകും. തുടർച്ചയായി ടച്ച് പോയന്റുകൾ വർദ്ധിപ്പിക്കുന്നതിലൂടെ കമ്പനി അതിന്റെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് കൂടുതൽ ലഭ്യമാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിലൂടെ കിയയുടെ അടുത്ത തലമുറ സഞ്ചാര പരിഹാരങ്ങളുടെ തടസ്സരഹിതമായ അനുഭവം അവർക്ക് ലഭിയ്ക്കുന്നു എന്ന് ഉറപ്പാക്കുന്നു. നിലവിൽ, തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, പോണ്ടിച്ചേരി എന്നിവ ഉൾപ്പെടുന്ന ദക്ഷിണേന്ത്യയിൽ ബ്രാൻഡിന് 178 ടച്ച് പോയന്റുകളുണ്ട്.
ടച്ച് പോയന്റുകളുടെ കാര്യത്തിൽ വടക്കൻ മേഖലയ്ക്ക് ശേഷം ബ്രാൻഡിന്റെ രണ്ടാമത്തെ വലിയ വിപണിയാണ് തെക്കൻ മേഖല. പ്രാദേശിക, അയൽ പ്രദേശങ്ങളിൽ സേവനം നൽകുന്നതിനായി ഭൂമിശാസ്ത്രപരമായി പ്രധാനമായ സ്ഥലങ്ങളിൽ ടച്ച് പോയന്റുകൾ സ്ഥാപിച്ചുകൊണ്ട് കിയ തന്ത്രപരമായി ഈ മേഖലയിലെ സാന്നിധ്യം വിപുലീകരിച്ചു വരുന്നു. 2024 അവസാനത്തോടെ 700 ടച്ച് പോയന്റുകളാണ് കിയ ഇന്ത്യ ലക്ഷ്യമിടുന്നത്.
“ദക്ഷിണേന്ത്യ കിയയുടെ ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ്. ഈ മേഖലയിലെ ടച്ച് പോയന്റുകൾ വികസിപ്പിക്കുന്നത് വളർച്ച, നവീകരണം എന്നിവയിലെ ഞങ്ങളുടെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നു. വർദ്ധിച്ചുവരുന്ന മത്സരാധിഷ്ഠിത വിപണിയിൽ, ടച്ച് പോയന്റുകളുടെ വിപുലീകരണം പെട്ടെന്നുള്ള നേട്ടങ്ങൾക്ക് വേണ്ടി മാത്രമല്ല. ഉപഭോക്താക്കൾ വിശ്വസിക്കുന്ന അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ ഭാവിയിലെ വളർച്ചയെ പിന്തുണയ്ക്കുന്ന ഒരു അടിത്തറ കെട്ടിപ്പടുക്കുന്നതിന് വേണ്ടി കൂടിയാണ് ഇത്.”- കിയ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റും സെയിൽസ് ആൻഡ് മാർക്കറ്റിംഗ് നാഷണൽ ഹെഡുമായ ശ്രീ ഹർദീപ് സിംഗ് ബ്രാർ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: