നവജാത ശിശുക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ഉല്‍പന്നങ്ങള്‍ ചില്ലറവില്‍പന നടത്തുന്ന സ്റ്റോറായ ഫസ്റ്റ് ക്രൈ പ്രാഥമിക ഓഹരി വിപണി (ഐപിഒ) വഴി പുറത്തിറക്കിയ ഓഹരി വാങ്ങിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ദിവസങ്ങള്‍ക്കുള്ളില്‍ ലാഭമായ് കിട്ടിയത് 3.83 കോടി രൂപ. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സച്ചിന്‍ ഫസ്റ്റ് ക്രൈ ആദ്യമായി ഓഹരി വിപണിയില്‍ എത്തുന്നതിന് മുന്നോടിയായുള്ള പ്രീ-ഐപിഒ ഓഫറില്‍ ഓഹരികള്‍ വാങ്ങിയത്. . ഏകദേശം 9.99 കോടി രൂപയ്‌ക്കാണ് സച്ചിന്‍ ഓഹരികള്‍ വാങ്ങിയത്.
ആഗസ്ത് 13 ചൊവ്വാഴ്ചയാണ് ഫസ്റ്റ് ക്രൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത്. ഏകദേശം 46 ശതമാനം ലാഭത്തില്‍ 651 രൂപയ്‌ക്കാണഅ ഫസ്റ്റ് ക്രൈ ഓഹരി ഷെയര്‍ മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്തത്. ഇതോടെ സച്ചിന്‍ മുടക്കിയ 9.99 കോടി രൂപ 13.82 കോടിയായി ഉയര്‍ന്നു. സച്ചിന്‍ ഈ ഓഹരികള്‍ വിറ്റിട്ടില്ല. വരും ദിവസങ്ങളില്‍ കൂടി ഓഹരി വില ഉയര്‍ന്നാണ് സച്ചിന്റെ ലാഭം ഇനിയും കൂടും.
രത്തന്‍ ടാറ്റ പ്രീ-ഐപിഒയുടെ ഭാഗമായി ഏകദേശം 77900 ഓഹരികള്‍ വാങ്ങി. ഒരു ഓഹരിക്ക് വെറും 84 രൂപ എന്ന നിലയ്‌ക്കാണ് രത്തന്‍ ടാറ്റ ഫസ്റ്റ് ക്രൈ ഓഹരികള്‍ വാങ്ങിയിരുന്നത്. അതായത് ഏകദേശം 7 മടങ്ങ് ലാഭമാണ് രത്തന്‍ ടാറ്റ ഉണ്ടാക്കിയത്. മഹീന്ദ്ര ആന്‍റ് മഹീന്ദ്ര പ്രീ-ഐപിഒയ്‌ക്ക് വെറും 77.96 രൂപയ്‌ക്കാണ് 11 ശതമാനത്തോളം ഫസ്റ്റ് ക്രൈ ഓഹരികള്‍ സ്വന്തമാക്കിയത്. ഇവര്‍ക്കും ഏകദേശം 7 മടങ്ങ് ലാഭം കിട്ടി. എന്നാല്‍ പ്രാഥമിക ഓഹരി വിപണിയില്‍ 451 രൂപയ്‌ക്കാണ് ഫസ്റ്റ് ക്രൈ ഓഹരിയുടെ കുറഞ്ഞ വില നിശ്ചയിച്ചിരുന്നത്. ആഗസ്ത് 12 തിങ്കളാഴ്ച വിപണിയില്‍ ലിസ്റ്റ് ചെയ്തതാകട്ടെ 651 രൂപയ്‌ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: