ചെന്നൈ: അമേരിക്കയിലെ ഉന്നത വിദ്യാഭ്യാസത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കുന്ന ഔദ്യോഗിക യുണൈറ്റഡ് സ്റ്റേറ്റ്സ് ഗവൺമെൻറ് സ്രോതസ്സായ എജ്യുക്കേഷൻ യു.എസ്.എ. (EducationUSA) ഓഗസ്റ്റ് 16-ന് ഹൈദരാബാദിൽ ആരംഭിച്ച് ഓഗസ്റ്റ് 25-ന് ന്യൂഡൽഹിയിൽ സമാപിക്കുന്ന എട്ട് വിദ്യാഭ്യാസ മേളകളുടെ ഒരു പരമ്പര രാജ്യത്തുടനീളം സംഘടിപ്പിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിൽ ബിരുദ, ബിരുദാനന്തര, ഡോക്ടറേറ്റ് പ്രോഗ്രാമുകളിൽ പ്രവേശനം തേടുന്ന വിദ്യാർത്ഥികൾക്ക് 80-ലധികം യു.എസ്. അംഗീകൃത സർവകലാശാലകളിൽ നിന്നും കോളേജുകളിൽ നിന്നുമുള്ള പ്രതിനിധികളെ നേരിൽ കണ്ട് സംസാരിക്കാൻ അവസരം ലഭിക്കും. ഈ മേളകളില്‍ പങ്കെടുക്കുന്നതിന് ഫീസ് ഇല്ല, എന്നാൽ രജിസ്ട്രേഷൻ ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യുന്നതിനും ദയവായി സന്ദർശിക്കുക: https://bit.ly/EdUSAFair24Emb
നടക്കാൻ പോകുന്ന വിദ്യാഭ്യാസ മേളകളുടെ പ്രാധാന്യം ചൂണ്ടിക്കാണിച്ചുകൊണ്ട് യു.എസ്. അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു: “യുണൈറ്റഡ് സ്റ്റേറ്റ്സ് വാഗ്‌ദാനം ചെയ്യുന്ന അതിശയകരമായ വിദ്യാഭ്യാസ അവസരങ്ങളെക്കുറിച്ച് സമഗ്രമായി മനസ്സിലാക്കുവാനുള്ള മികച്ച മാർഗ്ഗമാണ് എജ്യുക്കേഷൻ യു.എസ്.എ. മേളകൾ. നിങ്ങളുടെ താത്പര്യം സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ആര്‍ട്സ്, അല്ലെങ്കിൽ ബിസിനസ്സ് എന്നീ മേഖലകളിൽ ഏതിലുമാകട്ടെ, നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സഹായകമാകുന്ന ഒരു പ്രോഗ്രാം അവിടെയുണ്ടാകും. നിരവധി യു.എസ്. കോളേജുകളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നുമുള്ള പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാനും കോളേജ് അപേക്ഷകള്‍, വീസാ പ്രക്രിയകള്‍ എന്നിവ സംബന്ധിച്ച വിവരം പ്രദാനം ചെയ്യുന്ന പരിപാടികളിൽ പങ്കെടുക്കാനുമുള്ള അവസരം ഈ മേളകളിൽ പങ്കെടുക്കുന്നവർക്കുണ്ട്. അഡ്‌മിഷൻ, സ്കോളർഷിപ്പുകൾ, കാമ്പസ് ജീവിതം എന്നിങ്ങനെ ഒരു യു.എസ്. കാമ്പസിലെ പഠനവുമായി ബന്ധപ്പെട്ട അനവധി വിവരങ്ങൾ നേരിട്ട് നിങ്ങൾക്ക് ഈ മേളകളിലൂടെ ലഭിക്കും. യുണൈറ്റഡ് സ്റ്റേറ്റ്സിൽ പഠിക്കുകയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും പിന്തുണയും വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.”
മേളയില്‍ പങ്കെടുക്കുന്ന യു.എസ്. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലുടനീളമുള്ള ബിരുദ, ബിരുദാനന്തര, ഗവേഷണ തലങ്ങളിൽ നിരവധി അക്കാദമിക പ്രോഗ്രാമുകൾ വാഗ്‌ദാനം ചെയ്യുന്നു. യു.എസ്. സർവ്വകലാശാലകൾ, എജ്യുക്കേഷൻ യു.എസ്.എ. ഉപദേഷ്ടാക്കൾ, യു.എസ്. എംബസി പ്രതിനിധികൾ എന്നിവരുമായുള്ള ചർച്ചകൾ യു.എസ്. ഉന്നതവിദ്യാഭ്യാസത്തില്‍ അറിവോടെയുള്ള തിരഞ്ഞെടുപ്പുകൾ നടത്താനും യു.എസ്. സ്റ്റുഡന്‍റ് വീസാ അപേക്ഷാ പ്രക്രിയയെ കുറിച്ച് മനസ്സിലാക്കുവാനും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പഠനവും താമസവും സംബന്ധിച്ച് ആഴത്തിലുള്ള ധാരണ നേടാനും വിദ്യാർത്ഥികള്‍ക്ക് സഹായകമാകും.
എജ്യുക്കേഷൻ യു.എസ്.എ. മേളകളുടെ സമയക്രമം:
ഓഗസ്റ്റ് 16 വെള്ളി
ഹൈദരാബാദ്
ഹോട്ടൽ ഐ.ടി.സി. കോഹിനൂർ
04:30 P.M. മുതൽ 09:00 P.M. വരെ
ആഗസ്റ്റ് 17 ശനി
ചെന്നൈ
ഹോട്ടൽ ഹിൽട്ടൺ
02:00 P.M. മുതൽ 05:00 P.M. വരെ
ഓഗസ്റ്റ് 18 ഞായര്‍
ബാംഗ്ലൂർ
ഹോട്ടൽ താജ്, എം.ജി. റോഡ്
02:00 P.M. മുതൽ 05:00 P.M. വരെ
ഓഗസ്റ്റ് 19 തിങ്കൾ
കൊൽക്കത്ത
ഗ്രാൻഡ് ഒബ്റോയ് ഹോട്ടൽ
07:00 P.M. മുതൽ 10:00 P.M. വരെ
ഓഗസ്റ്റ് 21 ബുധന്‍
അഹമ്മദാബാദ്
ഹോട്ടൽ ഹയാത്ത്, വസ്ത്രപൂർ
06:00 P.M. മുതൽ 09:00 P.M. വരെ
ഓഗസ്റ്റ് 22 വ്യാഴം
പൂനെ
ഹോട്ടൽ ഷെറാട്ടൺ ഗ്രാൻഡ് പൂനെ ബണ്ട് ഗാർഡൻ
06:00 P.M. മുതൽ 09:00 P.M. വരെ
ഓഗസ്റ്റ് 24 ശനി
മുംബൈ
ഹോട്ടൽ സെന്‍റ് റീജെസ്
02:00 P.M. മുതൽ 05:00 P.M. വരെ
ഓഗസ്റ്റ് 25 ഞായര്‍
ന്യൂഡൽഹി
ലളിത് ഹോട്ടൽ
02:00 P.M. മുതൽ 05:00 P.M. വരെ
ഇന്ത്യയിലെ എജ്യുക്കേഷൻ യു.എസ്.എ.
എജ്യുക്കേഷൻ യു.എസ്.എ. 175-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 430-ലധികം അന്തർദ്ദേശീയ വിദ്യാർത്ഥി ഉപദേശക കേന്ദ്രങ്ങളുള്ള ഒരു യു.എസ്. ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്റ്റേറ്റ് ശൃംഖലയാണ്. ഇന്ത്യയിൽ ഡൽഹി, ചെന്നൈ, കൊൽക്കത്ത, മുംബൈ, ഹൈദരാബാദ് (2) എന്നീ അഞ്ച് നഗരങ്ങളിലുള്ള ആറ് കേന്ദ്രങ്ങളിലൂടെയാണ് എജ്യുക്കേഷൻ യു.എസ്.എ. ഉപദേശക സേവനം വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൽകിവരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.educationusa.in സന്ദര്‍ശിക്കുക; അല്ലെങ്കിൽ india@educationusa.org എന്ന ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. യുണൈറ്റഡ് സ്റ്റേറ്റ്സിലെ അംഗീകൃത പോസ്റ്റ്-സെക്കൻഡറി സ്ഥാപനങ്ങളിൽ നേടാവുന്ന ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ഏറ്റവും പുതിയതും കൃത്യവും സമഗ്രവുമായ വിവരങ്ങൾ എജ്യുക്കേഷൻ യു.എസ്.എ. പ്രദാനം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: