ബ്രിട്ടീഷുകാർ ക്രൂരമായി പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ ആ ധീര വിപ്ലവകാരിയാണ് സൂര്യ സെൻ . ഒരധ്യാപകനായിരുന്ന സൂര്യ സെൻ, 1916 -ൽ ഹറംപൂർ കോളേജിൽ ബി.എ. വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ദേശീയ ആശയങ്ങളോട് ആദ്യമായി താല്പര്യം തോന്നിയത്. പിന്നീട് അനുശീലൻ സമിതി എന്ന വിപ്ലവ സംഘടനയിൽ അദ്ദേഹം ചേരുകയായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചിറ്റഗോംഗ് (ഇന്നത്തെ ബംഗ്ലാദേശിൽ) ശാഖയുടെ പ്രസിഡൻ്റായിരുന്ന അദ്ദേഹം നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കെടുത്തു.
കോളേജിലെ വിദ്യാർത്ഥികളും സഹപ്രവർത്തകരും സെന്നിനെ സ്നേഹപൂർവ്വം ‘മാസ്റ്റർ ദാ…’ എന്ന് വിളിച്ചു. 1926 മുതൽ 1928 വരെ രണ്ട് വർഷം ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾക്ക് സെൻ ജയിലിലടക്കപ്പെട്ടു.1930-ൽ ചിറ്റഗോങ്ങിലെ ബ്രിട്ടീഷ് ആയുധപ്പുരകളിൽ നടത്തിയ റെയ്ഡുകളുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ചിറ്റഗോംഗ് ആയുധശാലയിൽ നിന്ന് പൊലീസിന്റെയും സഹായസേനയുടെയും ആയുധശേഖരം ഒരുകൂട്ടം വിപ്ലവകാരികളുമായി ചേർന്ന് സെൻ കൊള്ളയടിച്ചു.ന് ആയുധങ്ങൾ കൊള്ളയടിക്കാൻ കഴിഞ്ഞെങ്കിലും, വെടിമരുന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.
ഏപ്രിൽ 22 -ന് ആയിരക്കണക്കിന് ബ്രിട്ടീഷ് സൈനികർ ജലാലാബാദ് കുന്നിൽ വച്ച് അവരെ പിടികൂടി. തുടർന്നുള്ള യുദ്ധത്തിൽ 12 വിപ്ലവകാരികളും 80 ബ്രിട്ടീഷ് ആർമി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. തോൽക്കുമെന്ന് ഉറപ്പായ, സെനും കൂട്ടരും അയൽഗ്രാമങ്ങളിലേക്ക് രക്ഷപ്പെട്ടു. അവിടെ അവർ ചെറിയ ഗ്രൂപ്പുകളായി വിഭജിച്ച് ഗറില്ലാ റെയ്ഡുകൾ നടത്തുകയും കൊളോണിയൽ ഉദ്യോഗസ്ഥരെ കൊല്ലുകയും അവരുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്തു
1934 ജനുവരി 12 ന് തൂക്കിലേറ്റുന്നതിന് നിമിഷങ്ങൾക്ക് മുമ്പ്, ക ണ്ണില്ച്ചോരയില്ലാതെ ബ്രിട്ടീഷുകാർ സെന്നിനെ ക്രൂരമായി പീഡിപ്പിച്ചു. അവർ അദ്ദേഹത്തിന്റെ അസ്ഥികൾ ഒന്നൊന്നായി ഒടിച്ചു. താടിയെല്ലുകൾ അടിച്ചു തകർത്തു. പല്ലും നഖവും പിഴുതെടുത്തു. ഒടുവിൽ അദ്ദേഹത്തിന്റെ സന്ധികളും തകർത്തു. നടക്കാനോ സംസാരിക്കാനോ കഴിയാത ഒരു ജീവച്ഛവമായി അദ്ദേഹം മാറി. അപ്പോൾ മാത്രമാണ് അവർ അദ്ദേഹത്തെ കൊണ്ടുപോയി തൂക്കിലേറ്റിയത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: