ജോധ്പൂര്‍: ബംഗ്ലാദേശിന് സമാനമായ സാഹചര്യം ഭാരതത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത്. ഇത് ബംഗ്ലാദേശല്ല, ഇത് നരേന്ദ്ര മോദിയുടെ ഭാരതമാണെന്ന് ജോധ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ബംഗ്ലാദേശിന് സമാനമായ ഒരു സാഹചര്യം ഭാരതത്തില്‍ ഉടലെടുക്കുമെന്ന് ചിലര്‍ ആഗ്രഹിക്കുന്നത് നിര്‍ഭാഗ്യകരമാണ്. കോണ്‍ഗ്രസ് നേതാക്കളുടെ പരാമര്‍ശത്തിനെതിരെ കനത്ത പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. മോദിയോടുള്ള വെറുപ്പിന്റെ പേരില്‍ അവര്‍ ഭാരതത്തെ വെറുക്കുകയാണെന്ന് ബിജെപി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: