പാരീസ്: ഭാരതത്തിലെ 140 കോടിയിലേറെ വരുന്ന ജനങ്ങള്‍ പാരീസിലേക്ക് കണ്ണയച്ച് കാത്തിരുന്ന ദിവസം ഇന്ന്. മറ്റൊരു ചരിത്ര സ്വര്‍ണം നീരജ് ജാവലിന്‍ ത്രോയിലൂടെ നേടിയെടുക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രം. ഭാരത സമയം രാത്രി 11.50നാണ് പുരുഷ ജാവലിന്‍ ഫൈനല്‍ ആരംഭിക്കുക.
ആദ്യ റൗണ്ടില്‍ ആദ്യ അവസരത്തില്‍ തന്നെ സീസണിലെ ഏറ്റവും മികച്ച ദുരം കുറിച്ച് നീരജ് യോഗ്യത ഉറപ്പാക്കിയിരുന്നു. 89.34 മീറ്റര്‍ ദൂരത്തിലാണ് നീരജ് ജാവലിന്‍ എറിഞ്ഞെത്തിച്ചത്. യോഗ്യതയില്‍ മത്സരിച്ച മറ്റൊരു ഭാരത താരം ജെന കിഷോറിന് യോഗ്യത നേടാനായില്ല.
ഇന്ന് നടക്കുന്ന മറ്റൊരു ഫൈനലില്‍ ഭാരത താരം അവിനാഷ് സാബ്ലെ ഇറങ്ങും. ഉച്ചയ്ക്ക് 1.13ന് 3000 മീറ്റര്‍ പുരുഷ സ്റ്റീപ്പിള്ചെയ്സിലാണ് താരം ഫൈനല്‍ പോരാട്ടത്തിനിറങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: