ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി കലാപത്തില്‍ നിന്നും രക്ഷപ്പെട്ട് ഇന്ത്യയില്‍ എത്തിയ മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്ക്ക് വിസ നിഷേധിച്ച് അമേരിക്ക. നേരത്തെ രാഷ്ട്രീയ അഭയം തേടിയുള്ള ഷേഖ് ഹസീനയുടെ അഭ്യര്‍ത്ഥന യുകെ സര്‍ക്കാരും നിഷേധിച്ചിരുന്നു.
ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്ന ഷേഖ് ഹസീനയ്ക്ക് മറ്റൊരു രാജ്യം രാഷ്ട്രീയ അഭയം നല്‍കുന്നതുവരെ അവര്‍ ഇന്ത്യയില്‍ തുടരുമെന്ന നിലപാടാണ് ഇന്ത്യ എടുത്തിരിക്കുന്നത്. ഇതോടെ ഷേഖ് ഹസീനയുടെ ഇന്ത്യയിലെ താമസം നീണ്ടുപോയേക്കുമെന്നും കരുതുന്നു.
ബംഗ്ലാദേശില്‍ നിന്നും അഭയാര്‍ത്ഥികള്‍ ഒഴുകിയേക്കാം എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇന്ത്യ അതിര്‍ത്തിയില്‍ കാവല്‍ ശക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ബിഎന്‍പി എന്ന പ്രതിപക്ഷപാര്‍ട്ടിയുടെ നേതാവായ ഖാലിദ സിയയെ ജയില്‍ മോചിതയാക്കാന്‍ ബംഗ്ലാദേശ് പ്രസിഡന്റ് ഉത്തരവിട്ടതോടെ വൈകാതെ ജമാ അത്തെ ഇസ്ലാമികള്‍ പിന്തുണയ്ക്കുന്ന ഖാലിദ സിയ ബംഗ്ലാദേശില്‍ പ്രധാനമന്ത്രിയായി എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് ഇന്ത്യയുടെ ആശങ്ക വര്‍ധിപ്പിക്കും. കാരണം പാകിസ്ഥാന്റെ പാവ ഭരണമായിരിക്കും പിന്നെ ബംഗ്ലാദേശില്‍ നടക്കുക. പാകിസ്ഥാനില്‍ വേരുകളുള്ള തീവ്രവാദി സംഘടനകള്‍ ബംഗ്ലാദേശില്‍ തലപൊക്കാന്‍ സാധ്യതയുണ്ട്.
അതിനിടെ ഈ അട്ടിമറിയ്ക്ക് പിന്നില്‍ അമേരിക്കയ്ക്ക് പങ്കുണ്ടെന്ന ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബംഗ്ലാദേശില്‍ ഇക്കുറി പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബംഗ്ലാദേശിന്റെ ഒരു ഭാഗം ക്രിസ്ത്യന്‍ രാജ്യമാക്കി മാറ്റിയാല്‍ തെരഞ്ഞെടുപ്പില്‍ ജയിപ്പിക്കാം എന്ന നിര്‍ദേശവുമായി ചില അമേരിക്കന്‍ പ്രതിനിധികള്‍ തന്നെ സമീപിച്ചിരുന്നുവെന്നും താന്‍ അതിന് സമ്മതിച്ചില്ലെന്നും സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി ഷേഖ് ഹസീന പ്രസ്താവിച്ചിരുന്നു. അമേരിക്കയുടെ സങ്കല്പങ്ങള്ക്ക് വിരുദ്ധമായി ഷേഖ് ഹസീന തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. ഇതെല്ലാം തന്നെ അട്ടിമറിക്കാനുള്ള വിദ്യാര്ത്ഥികലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാമെന്ന് ഷേഖ് ഹസീനയും വിശ്വസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: