ന്യൂഡൽഹി : ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ ഷെയ്ഖ് ഹസീനയാണ് തന്നെ രാജ്യത്ത് നിന്ന് പുറത്താക്കിയതെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്രീൻ. ഇന്ന് “അതേ ഇസ്ലാമിസ്റ്റുകൾ” തന്നെ രാജ്യം വിടാൻ ഹസീനയെയും നിർബന്ധിച്ചിരിക്കുകയാണെന്നും തസ്ലീമ നസ്രീൻ പറഞ്ഞു.
‘ 1999-ൽ എന്റെ അമ്മയെ മരണക്കിടക്കയിൽ കാണാൻ ബംഗ്ലാദേശിൽ പോയ എന്നെ ഇസ്ലാമിസ്റ്റുകളെ പ്രീതിപ്പെടുത്താൻ ഹസീന രാജ്യത്ത് നിന്ന് പുറത്താക്കി. പിന്നീട് ഒരിക്കലും എന്നെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിച്ചില്ല. എന്നെ പുറത്താക്കാൻ നിർബന്ധിച്ച അതേ ഇസ്ലാമിസ്റ്റുകൾ ഇന്ന് ഹസീനയ്ക്കെതിരെ കലാപം നടത്തിയ വിദ്യാർത്ഥി പ്രസ്ഥാനത്തിലും ഉണ്ടായിരുന്നു. ഇന്ന് രാജ്യം,” തസ്ലീമ നസ്രീൻ പറഞ്ഞു.
ഇസ്ലാമിസ്റ്റുകളെയും, അഴിമതിക്കാരെയും വളരാൻ അനുവദിച്ചതിനും തസ്ലീമ നസ്രീൻ ഷെയ്ഖ് ഹസീനയെ കുറ്റപ്പെടുത്തി. “ഹസീനയ്ക്ക് രാജിവെച്ച് രാജ്യം വിടേണ്ടി വന്നു. ഈ അവസ്ഥയ്ക്ക് ഉത്തരവാദി അവർ തന്നെ ആയിരുന്നു. അവർ ഇസ്ലാമിസ്റ്റുകളെ വളർത്തി. തന്റെ ജനങ്ങളെ അഴിമതിയിൽ ഏർപ്പെടാൻ അനുവദിച്ചു. ഇനി ബംഗ്ലാദേശ് പാകിസ്ഥാനെപ്പോലെയാകരുത്. സൈന്യം ഭരിക്കരുത്. രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യം കൊണ്ടുവരണം,” അവർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: