ബംഗ്ലദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ കലാപകാരികളില്‍ നിന്നും രക്ഷിച്ച് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ച് സര്‍ക്കാര്‍. ഉത്തര്‍പ്രദേശീലെ ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഷേഖ് ഹസീന വിമാനമിറങ്ങി.
തിങ്കളാഴ്ച വൈകുന്നേരം 5.36നാണ് ഷേഖ് ഹസീനയെ വഹിച്ചുള്ള വിമാനം ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ ഷേഖ് ഹസീനയെ സ്വീകരിച്ചു. എങ്ങിനെ പ്രധാനമന്ത്രി മോദിയോട് നന്ദി പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഷേഖ് ഹസീന. അവരുടെ സഹോദരി ഷേഖ് ഷഹാനയും കൂടെയുണ്ട്.
ദല്‍ഹിയില്‍ വിമാനമിറങ്ങുമെന്ന് കരുതി; ബീഹാറിന് മുകളിലെത്തിയ വിമാനം യുപിയിലേക്ക്
ഷേഖ് ഹസീന ദല്‍ഹിയിലേക്ക് തിരിച്ചെന്നായിരുന്നു പൊതുവായ അഭ്യൂഹം. ഇന്ത്യയുടെ രഹസ്യഏജന്‍സികള്‍ അതീവജാഗ്രതയോടെ ഷേഖ് ഹസീനയുടെ സി130 വിമാനത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അഞ്ചിനും 5.15നും ഇടയ്ക്ക് ദല്‍ഹിയില്‍ എത്തുമെന്ന് പറഞ്ഞ വിമാനം ബീഹാറിലെ പട്നയ്ക്ക് മുകളില്‍ എത്തിയതോടെ ദിശ മാറി പറന്ന് യുപിയിലെ ഗാസിയാബാദിലെ വിമാനത്താവളത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതെല്ലാം രഹസ്യഏജന്‍സികള്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇന്ത്യയുടെ തന്നെ നിര്ദേശമനുസരിച്ചായിരിക്കാം. പൊടുന്നനെ ദല്‍ഹി പോലെ തിരക്കുള്ള വിമാനത്താവളത്തില്‍ നന്നും അധികം തിരക്കില്ലാത്ത ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ ഹസീനയെ ഇറക്കിയത്. ഷേഖ് ഹസീനയുടെ സുരക്ഷ ഉറപ്പാക്കാന്‍ ദല്‍ഹിയില്‍ വിമാനമിറങ്ങും എന്ന പ്രചരണവും പിന്നീട് യുപിയിലെ വിമാനത്താവളത്തില്‍ ഹസീനയെ ഇറക്കിയതും രഹസ്യ ഏജന്‍സികളുടെ തന്ത്രമായിരുന്നുവെന്ന് വേണം കരുതാന്‍.
മോദിയുടെ അടുത്ത സുഹൃത്തായ ഷേഖ് ഹസീന
പ്രധാനമന്ത്രി മോദിയുടെ അടുത്ത സുഹൃത്ത് കൂടിയാണ് ഷേഖ് ഹസീന. ഒരു അടുത്ത സഹോദരനെപ്പോലെയാണ് മോദിയെ ഷേഖ് ഹസീന കാണുന്നത്. ഈ അടുത്തിടെയും അവര്‍ ഏതാനും നാളുകള്‍ ഇന്ത്യയില്‍ ചെലവഴിച്ചിരുന്നു.
വൈകാതെ ഹസീന ലണ്ടനിലേക്ക് തിരിക്കുമെന്ന് കരുതുന്നു. ബംഗ്ലാദേശിലെ കലാപത്തെതുടര്‍ന്ന് സഹോദരിക്കൊപ്പമാണ് ഷേഖ് ഹസീന രാജ്യം വിട്ടത്.
ബംഗ്ലാദേശില്‍ നിന്നും ലക്ഷക്കണക്കിന് കുടിയേറ്റക്കാര്‍ ഇന്ത്യയിലെത്തിയേക്കുമെന്ന ആശങ്കയിലാണ് ഇന്ത്യ. ഇത് തടയാന്‍ അതിര്‍ത്തികളില്‍ സൈനികവിന്യാസം ശക്തമാക്കി. ബംഗ്ലാദേശിലേക്കുള്ള മുഴുവന്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ ജോലിയില്‍ സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് പൊടുന്നനെ കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണമായത്. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് കരുതുന്നു. നിരവധി പേര് മരിച്ചെന്ന് മാത്രമല്ല കലാപം നിലയ്ക്കാതെ തുടരുകയും ചെയ്ത സാഹചര്യത്തിലാണ് ഷേഖ് ഹസീന രാജിവെച്ച് ഇന്ത്യയിലേക്ക് രക്ഷപ്പെട്ടത്.
മതമൗലിക വാദികളായ ഇസ്ലാമിസ്റ്റുകളാണ് ഈ കലാപത്തിന് പിന്നിലെന്നും ആരോപണമുണ്ട്. പാകിസ്ഥാന് അനുകൂലികളായ അവര്‍ക്ക് ഷേഖ് ഹസീനയുടെ ജനാധിപത്യ ശൈലികള്‍ സ്വീകാര്യമായിരുന്നില്ല. യഥാര്‍ത്ഥ കലാപകാരികളെ മറയില്‍ നിര്‍ത്തി യുവാക്കളുടെ കലാപം എന്ന രീതിയിലാണ് ബംഗ്ലാദേശിലെ സിവില്‍ സൊസൈറ്റികളും ഇസ്ലാമിക സംഘടനകളും എന്‍ജിഒകളും ഈ കലാപത്തിനെ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: