മേപ്പാടി: തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ ജീര്‍ണിച്ചുപോയ ശരീരം കണ്ടപ്പോള്‍ അതാരുടേതാണെന്ന് എങ്ങനെ ഉറപ്പിക്കും… എന്നാല്‍ കല്‍പ്പറ്റ എന്‍എംഎസ്എം ഗവ. കോളജില്‍ നിന്നെത്തിയ മൂന്നാം വര്‍ഷ ബിഎ സാമ്പത്തിക ശാസ്ത്രം വിദ്യാര്‍ത്ഥികള്‍ക്ക് സഹപാഠിയെ തിരിച്ചറിയാന്‍ കഴിഞ്ഞു. ചൂരല്‍മല ദുരന്തത്തില്‍ മരണത്തിലേക്ക് ഒഴുകിപ്പോയ വര്‍ഷയുടെ മൂക്കുകുത്തി കണ്ടപ്പോള്‍ അവരുറപ്പിച്ചു. അത് അവര്‍ക്കിടയില്‍ സൗമ്യ സാന്നിധ്യമായിരുന്ന വര്‍ഷ തന്നെ. മൃതദേഹം കാണാനെത്തിയ അധ്യാ
പിക ശാലിനി, വിദ്യാര്‍ത്ഥികളായ അഭിന്‍, ധീരജ്, വിപിന്‍, വിഷ്ണു, ഹഫിസ് എന്നിവര്‍ക്ക് കരച്ചിലടക്കാനായില്ല.
ചൂരല്‍മലയില്‍ കുടുംബത്തോടെ മരണത്തിലേക്ക് പോയ ബാലഗോപാലന്, സൗമ്യ ദമ്പതികളുടെ മകളാണ് വര്‍ഷ. ഇരട്ട സഹോദരന് വൈഷ്ണവിന്റെ മൃതദേഹം തലേദിവസം സംസ്കരിച്ചിരുന്നു. എല്‍ദോ മാര്‍ ബസേലിയസ് കോളജ് വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്. തലേദിവസം സഹോദരനെ ദഹിപ്പിച്ച അതേ ചിതയില്‍ സഹോദരിയും.
ഓരോ മൃതദേഹങ്ങള്‍ സംസ്കരിക്കുമ്പോഴും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുന്ന സേവാഭാരതി പ്രവര്‍ത്തകര്‍ക്കു പോലും കരച്ചില് പിടിച്ചുനില്‍ക്കാനായില്ല. മേപ്പാടി മാരിയമ്മന്‍ കോവിലിലെ ശ്മശാനഭൂമിയില്‍ ദുഃഖം പെയ്തൊഴിയാതെ നി
ല്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: