ഗാസ : പലസ്തീൻ ഭീകരസംഘടനയായ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയയെ കൊല്ലപ്പെട്ടതിന്റെ പേരിൽ കേരളത്തിലും പ്രതിഷേധ പ്രകടനം . കോഴിക്കോട് എടവണ്ണപ്പാറയിലും , മലപ്പുറം കുന്നുമലയിലുമാണ് ഹനിയയുടെ മരണത്തിൽ പ്രതിഷേധിച്ച് സ്ത്രീകളടക്കം ഉൾപ്പെട്ട റാലി നടന്നത് .
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരിലൊരാളായ ഹനിയയെ രക്തസാക്ഷിയെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത് . ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയ ഇസ്രായേലിന്റെ നടപടി തെറ്റാണെന്നാണ് റാലിക്കാരുടെ മുദ്രാവാക്യം . ഒപ്പം പലസ്തീനായി രക്തവും , ജീവനും നൽകിയ മഹാനാണ് ഹനിയ എന്നാണ് പ്രതിഷേധക്കാർ മുറവിളി കൂട്ടുന്നത്.
വാഴക്കാട് ഏരിയ സോളിഡാരിറ്റി യൂത്ത് സംഘടനയാണ് എടവണ്ണപ്പാറ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. ജമാ അത്തെ ഇസ്ലാമി, ഏരിയ പ്രസിഡന്റ് അബ്ദുറഹ്മാൻ, വൈസ് പ്രസിഡന്റ് റോഷിക്ക് എളമരം, സോളിഡാരിറ്റി പ്രസിഡണ്ട് അമാൻ മുണ്ടുമുഴി, ശൗക്കത്തലി, ബശീർ പി, നാസർ ഒളവട്ടൂർ, ലത്വീഫ് പി തുടങ്ങിയവരാണ് ഇതിന് നേതൃത്വം നൽകിയത്.
വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ നൂറുകണക്കിനാളുകൾ മരണപ്പെട്ടിട്ടും ആ ജനതയ്ക്ക് ഐക്യദാർഢ്യം പോലും പ്രഖ്യാപിക്കാതെ ഹനിയയെ പോലെയൊരു ഭീകരന് വേണ്ടി പ്രകടനവുമായി ഇറങ്ങിയതിനെതിരെ വിമർശനം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: