ലാഹോര്‍: പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള പാകിസ്ഥാന് തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി (പി ടി ഐ)യിലെ നേതാവിനെ വെടിവെച്ച് കൊലപെടുത്തി. മുതിര്‍ന്ന നേതാവായ ഡോ. ഷാഹിദ് സിദ്ദീഖ് ഖാനെയാണ് വെടിവെച്ചു കൊലപെടുത്തിയത്.
വെള്ളിയാഴ്ച്ച ലാഹോറിലെ പള്ളിയിലെ പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തിറങ്ങവെയാണ് ഷാഹിദ് സിദ്ദീഖിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തത്.രണ്ട് ബൈക്കുകളിലായി എത്തിയ നാല് അംഗ സംഘമാണ് ഷാഹിദ് സിദ്ദീഖിന് നേരെ വെടിവച്ചത്.
വെടിയുതിര്‍ത്ത ശേഷം പ്രതികള്‍ കടന്നുകളഞ്ഞു. ഡോ. ഷാഹിദ് സിദ്ദീഖ് ഖാനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുകയാണെന്ന് ലാഹോര്‍ പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: