വയനാട് : ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 291 ആയി ഉയര്‍ന്നു. വ്യാഴാഴ്ച 40 മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ധാരാളം ശരീര ഭാഗങ്ങള്‍ മാത്രമായി കണ്ടെത്തിയ ഭീതിജനകമായ രംഗങ്ങളും ഉണ്ടായി.മുണ്ടക്കൈയില്‍ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സര്‍ക്കാരിനെ അറിയിച്ചു. ഇനിയും 200ല്‍ പരം ആളുകളെ കണ്ടെത്താനുണ്ടെന്നാണ് വിവരം.കണ്ടെത്താനുളളവരുടെ ശരിയായ ചിത്രം വ്യക്തമല്ല.
അതേസമയം, വെളളിയാഴ്ച തെരച്ചില്‍ കൂടുതല്‍ ഊര്‍ജിതമാക്കും.ചാലിയാര്‍ പുഴയുടെ 40 കിലോമീറ്ററിലുളള പൊലീസ് സ്റ്റേഷന് പരിധിയിലാണ് തെരച്ചില്‍. തമിഴ്നാട്ടില്‍ നിന്ന് നാല് ഡോഗ് സ്ക്വാഡ് കൂടി തെരച്ചിലിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: