ആലപ്പുഴ: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കി നെഹ്റുട്രോഫി ജലമേള നടത്താന്‍ എന്‍ടിബിആര്‍ യോഗത്തില്‍ തീരുമാനം. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി മാറ്റിവയ്ക്കണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതോടെ അന്തിമതീരുമാനം സര്‍ക്കാരിന് വിട്ടു.
നേരത്തെ നിശ്ചയിച്ച സാംസ്കാരിക ഘോഷയാത്രയും കലാപരിപാടികളും പൂര്‍ണമായും ഒഴിവാക്കും. ചുണ്ടന്‍വള്ളങ്ങളുടെ പരിശീലനമടക്കം അവസാനഘട്ടത്തില്‍ എത്തിയ സാഹചര്യത്തില്‍ വള്ളംകളി മാറ്റിയാല്‍ ക്ലബുകള്‍ക്കും സംഘാടകര്‍ക്കും വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതോടെയാണ് തീരുമാനം സര്‍ക്കാരിനു വിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: