കോട്ടയം: കെട്ടിട നിര്‍മ്മാണ മേഖലയില്‍ വന്‍ കുതിപ്പ്. കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനായി 2022- 23ല്‍ ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് അനുവദിച്ച പെര്‍മിറ്റുകള്‍ 328518 ആയിരുന്നെങ്കില്‍ 2023-24ല്‍ ഇത് 359331 ആയി വര്‍ധിച്ചു. 30813 പെര്‍മിറ്റുകള്‍ അഥവാ 9.37 ശതമാനം വര്‍ധനവാണ് എണ്ണത്തിലുണ്ടായത്. നഗരങ്ങളിലെ പെര്‍മിറ്റുകള്‍ ഒരു സാമ്പത്തിക വര്‍ഷം കൊണ്ട് 20311 ല്‍ നിന്ന് 40401 ആയി വര്‍ധിച്ചു. ഇരട്ടിയോളമാണ് വര്‍ധന.
വന്‍കിട കെട്ടിടങ്ങളുടെ എണ്ണത്തിലും വന്‍വര്‍ധനയാണെന്ന് കെ റെറയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 159 പ്രൊജക്ടുകള്‍ മാത്രം രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2023ല്‍ ഇത് 211 ആയി വര്‍ധിച്ചു, 32.7ശതമാനം വര്‍ധന. 2023ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 6800 കോടിയുടെ വന്‍ ഭവനസമുച്ചയങ്ങളാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി പുറത്തുവിട്ടതാണ് ഈ കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: