ഓക്സ് ഫാം പോലുള്ള എന്‍ജിഒ സംഘടനകള്‍ ഇന്ത്യയില്‍ സാമൂഹ്യസേവനം ചെയ്യുന്ന വിദേശ സംഘടനകളാണ്. പക്ഷെ ഈ സംഘടനകള്‍ ഇന്ത്യയിലെ അസമത്വം പെരുപ്പിച്ച് കാട്ടുന്ന സംഘടനയാണെന്ന് സാമ്പത്തിക വിദഗ്ധന്‍ സഞ്ജീവ് സന്യാല്‍.
അതുപോലെ വിദേശ സാമ്പത്തിക ശാസ്ത്രജ്ഞന്‍ തോമസ് പിക്കറ്റിയെപ്പോലുള്ളവരും ഇന്ത്യയിലെ അസമത്വത്തെ പെരുപ്പിച്ച് കാണിക്കുന്ന വ്യക്തിയാണ്. ഫ്രഞ്ച് ധനകാര്യ വിദഗ്ധനായ തോമസ് പിക്കറ്റിയുടെ ‘കാപിറ്റല്‍ ഇന്‍ ദ 21 സെഞ്ച്വറി’ എന്ന പുസ്തകം യുഎസില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ്. ആഗോള എന്‍ജിഒകള്‍ക്കും തോമസ് പിക്കറ്റിയെപ്പോലുള്ള ധനകാര്യ ശാസ്ത്രജ്ഞര്‍ക്കും വ്യത്യസ്ത നിഗൂഢ അജണ്ടകളാണ് ഉള്ളതെന്നും സഞ്ജീവ് സന്യാല്‍ പറഞ്ഞു.
ഇന്ത്യക്കാരായ ശതകോടീശ്വരന്മാരെ അവര്‍ കഠിനമായി വെറുക്കുന്നു. അതേ സമയം വിദേശികളായ ജോര്‍ജ്ജ് സോറോസിനെപ്പോലുള്ള ശതകോടീശ്വരന്മാരില്‍ നിന്നും ഇന്ത്യയില്‍ അട്ടിമറി നടത്താന്‍ പണം പറ്റുകയും ചെയ്യുന്നു. ഇന്ത്യയിലെ കോടീശ്വരന്മാരെയും വ്യവസായികളെയും താഴെ വീഴ്‌ത്തലാണ് അവരുടെ ജോലിയെന്നും സഞ്ജീവ് സന്യാല്‍ ആരോപിക്കുന്നു.
“ഇന്ത്യയ്‌ക്ക് വ്യവസായികളെ ആവശ്യമാണ്. അവരാണ് ഇന്ത്യയില്‍ നിക്ഷേപമിറക്കുന്നതും തൊഴില്‍ സൃഷ്ടിക്കുന്നതും ഇന്ത്യയെ ആഗോളതലത്തില്‍ പ്രാമുഖ്യം നേടിക്കൊടുക്കുന്നതും”.- സഞ്ജീവ് സന്യാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: