പാലക്കാട്: കേരളത്തില്‍ ജാതി യുദ്ധത്തിനുള്ള ആഹ്വാനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ആവര്‍ത്തിച്ചു നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷം സംസ്ഥാനത്തെ സാമൂഹ്യ അന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് സിപിഎമ്മിനുള്ളത്്.
എസ്എന്‍ഡിപി നേതൃത്വത്തിനെതിരെ എം.വി. ഗോവിന്ദന് നടത്തിയ പരാമര്‍ശം കേരളത്തില്‍ ജാതീയ വിദ്വേഷം ഉണ്ടാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്. നേരത്തെ ഭൂരിപക്ഷ ജനസമൂഹത്തിനെതിരായിട്ടാണ് നിലപാട് സ്വീകരിച്ചതെങ്കില്‍, ഇപ്പോള്‍ അവരിലെ വ്യത്യസ്ത ജാതിവിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കാനാണ് അണിയറനീക്കം. ഒരു പ്രത്യേക വിഭാഗത്തിനെതിരെ അണികളെയും പ്രവര്‍ത്തകരെയും അണിനിരത്താനുള്ള ശ്രമവും നടക്കുന്നു.
എസ്എന്‍ഡിപി ഉന്നയിച്ചിട്ടുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയുന്നതിനു പകരം യോഗ നേതൃത്വത്തെ ഭീഷണിപ്പെടുത്തുന്ന നിലപാടില്‍നിന്ന് സിപിഎം പിന്മാറണമെന്നും രമേശ് ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിലെ തോല്‍വിക്കിടയാക്കിയ രാഷ്ട്രീയ കാരണങ്ങള്‍ കണ്ടെത്തേണ്ടതിന് പകരം പരാജയത്തിന് കാരണം എസ്എന്‍ഡിപിയാണെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്താനുള്ള ശ്രമം അംഗീകരിക്കാനാവില്ല. ബിജെപിക്ക് അനുകൂലമായി ചിന്തിച്ചതിന്റെ പേരില്‍ ആരെയെങ്കിലും ഭീഷണിപ്പെടുത്താനും ഒറ്റപ്പെടുത്താനും ശ്രമിച്ചാല്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും എം.ടി. രമേശ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: