ന്യൂദല്‍ഹി: ഇന്ത്യക്കാരുടെ, പ്രത്യേകിച്ചും ഇന്ത്യയിലെ ഗ്രാമീണരുടെ സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കാനുള്ള ശേഷി കൂടുന്നതിനാല്‍ നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് വര്‍ധിപ്പിച്ച് ഐഎംഎഫ്. 2024-25ല്‍ ഇന്ത്യയുടെ വളര്‍ച്ച ഏഴ് ശതമാനമാകുമെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍.
നേരത്തെ 2024-25 സാമ്പത്തിക വര്‍ഷം ഇന്ത്യ 6.8 ശതമാനം മാത്രം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ഐഎംഎഫ് പ്രവചനം. ഇത് 0.2 ശതമാനം കൂടി വര്‍ധിപ്പിച്ച് ഏഴ് ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിക്കുകയാണെന്നും ഐഎംഎഫ് വിലയിരുത്തുന്നു.
സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കാനുള്ള ഗ്രാമങ്ങളുടെ ശേഷി വര്‍ധിക്കുന്നതാണ് ഒരു അനുകൂല പ്രവണതയായി ഐഎംഎഫ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: