ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ മുന്‍ വീട്ടുജോലിക്കാരന് ജഹാംഗീര്‍ ആലം സഞ്ചരിക്കുന്നത് ഹെലികോപ്റ്ററില്‍. ഇയാളുടെ സമ്പാദ്യം 34 മില്യണ്‍ ഡോളറാണ് (ഏതാണ്ട് 400 കോടി ബംഗ്ലാദേശി ധാക്ക). ഭരണ സിരാകേന്ദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള അഴിമതികള്‍ ബംഗ്ലാദേശി പത്രങ്ങളാണ് പുറത്തുകൊണ്ടുവന്നത്.
വീട്ടുജോലിക്കാരന്റെ ഹെലികോപ്റ്റര്‍ സഞ്ചാരത്തിലും സമ്പാദ്യത്തിലും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന അതിശയം പ്രകടിപ്പിച്ചു. ഇക്കാര്യം ഉടന്‍ അന്വേഷിക്കുമെന്നും മാധ്യമങ്ങളോട് ഹസീന പറഞ്ഞു. അഴിമതി തുടച്ചുനീക്കിയേ തീരൂ എന്നും അതിനുള്ള നടപടി സ്വീകരിച്ചുവരികയാണെന്നും അവര്‍ പറഞ്ഞു. എങ്ങനെയാണ് ഇയാള്‍ ഇത്രയധികം പണമുണ്ടാക്കിയത്. അയാള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അവര്‍ പറഞ്ഞു.
ഹസീന പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ കുടിവെള്ളം എടുത്തുകൊടുത്തിരുന്നയാളാണ് ജഹാംഗിര്‍. ബംഗ്ലാദേശിലെ പ്രതിശീര്‍ഷ വരുമാനംവെച്ചു നോക്കിയാല്‍ ഇയാളുടെയത്ര സ്വത്തുനേടണമെങ്കില് ഒരാള്‍ 13,000 വര്‍ഷം ജോലിചെയ്യണം. ഹസീനയുടെ ജോലിക്കാരന് ഇത്രവലിയ തുക നേടാനായെങ്കില്‍ അവരുണ്ടാക്കിയത് എത്രയായിരിക്കുമെന്ന് പ്രതിപക്ഷകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വക്താവ് എ.കെ.എം. വഹീദുസമാന്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: